പാചകവാതകം -കയറ്റിറക്ക് കൂലി തര്‍ക്കം : കണ്‍സ്യൂമേഴ്സ് ഫോറം കോടതിയിലേക്ക്

കൊടുങ്ങല്ലൂര്‍: മത്തേലയിലെ ഗ്യാസ് സിലിണ്ടര്‍ കയറ്റിറക്ക് തര്‍ക്കം പരിഹരിക്കാന്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ കണ്‍സ്യൂമേഴ്സ് ഫോറം തീരുമാനിച്ചു. സെപ്റ്റംബര്‍ 30ന് തുറന്ന ഐ.ഒ.സിയുടെ പാചകവാതക വിതരണ ഏജന്‍സിയിലേക്കത്തെിച്ച ആദ്യത്തെ ലോഡ് സിലിണ്ടറുകള്‍ ഗോഡൗണില്‍ ഇറക്കിയിട്ടില്ല. കൂലി സംബന്ധിച്ച് ഐ.ഒ.സിയുടെ കരാറുകാരനും, പ്രദേശത്തെ തൊഴിലാളികളും തമ്മിലുണ്ടായ തര്‍ക്കം മൂലമാണിത്. ഇതുസംബന്ധിച്ച ജില്ലാ ലേബര്‍ ഓഫിസറുടെ ഇടക്കാല ഉത്തരവും പാലിക്കാന്‍ കരാറുകാരന്‍ തയാറായിട്ടില്ല. ലോറി പൊലീസ് കസ്റ്റഡിയിലാണ്. ഏജന്‍സി പ്രവര്‍ത്തനം തടസ്സപ്പെട്ടതില്‍ ആപ്ളിക്കന്‍റ്സ് ആന്‍ഡ് കണ്‍സ്യൂമേഴ്സ് ഫോറം കമ്മിറ്റി യോഗം പ്രതിഷേധിച്ചു. പ്രശ്നം പരിഹരിക്കാന്‍ കലക്ടര്‍, ജില്ലാ ലേബര്‍ ഓഫിസര്‍, ജില്ലാ സപൈ്ള ഓഫിസര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ നേരില്‍ കണ്ട് ഫോറം ഭാരവാഹികള്‍ സഹായം അഭ്യര്‍ഥിച്ചു. പാചകവാതക വിതരണം കരാറുകാരന്‍െറ ധിക്കാരപരമായ നടപടി മൂലം 18 ദിവസമായി തടസ്സപ്പെട്ടിട്ടും ഐ.ഒ.സി ഉള്‍പ്പെടെ എല്‍.പി.ജി വിതരണക്കാരുടെ സംഘടനകള്‍ ഒളിച്ചുകളി നടത്തുകയാണെന്ന് ഫോറം ആരോപിച്ചു. റസിഡന്‍റ്സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ സഹായത്തോടെ പ്രതിഷേധ പരിപാടികള്‍ നടത്തുന്നതിനും പ്രസിഡന്‍റ് എം.ആര്‍. നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സെക്രട്ടറി സി.എസ്. തിലകന്‍, ശ്രീകുമാര്‍ശര്‍മ, എന്‍.എ. അലി, മണി മേനോന്‍, കെ.കെ. സീതി, കുഞ്ഞുമുഹമ്മദ് കണ്ണാംകുളത്ത്, എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.