തൃശൂര്‍: വിവരാവകാശ അപേക്ഷയത്തെുടര്‍ന്ന് ദേശീയപാതയിലെ കുഴിയടച്ചു. മൂന്നുമാസമായി വമ്പന്‍ ഗര്‍ത്തങ്ങളാല്‍ യാത്ര ദുഷ്കരമായ തൃശൂര്‍ -പാലക്കാട് ദേശീയപാതയിലാണ് വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയില്‍ 48 മണിക്കൂറിനകം നടപടി ഉണ്ടായത്. മണ്ണുത്തി മുതല്‍ വാണിയംപാറ വരെയുള്ള കുഴികളാണ് അടച്ചത്. വിവരാവകാശത്തിന്‍െറ 10ാം വാര്‍ഷികദിനത്തിന്‍െറ തലേന്നാണ് വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹനമാവുന്ന മറുപടി ലഭിച്ചത്. കുഴിയടക്കാതെ മൂന്നുമാസമായി അപകടങ്ങള്‍ ദേശീയപാതയില്‍ പതിവാണ്. ഈ കാലയളവില്‍ 19 അപകടങ്ങളാണ് മേഖലയില്‍ നടന്നത്. അപകടങ്ങള്‍ വര്‍ധിച്ചതോടെ കുഴികള്‍ യാത്രക്കാരുടെ ശ്രദ്ധയില്‍പെടുത്തുന്നതിനായി ഹൈവേ പൊലീസ് സിഗ്നലുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, രാത്രി വാഹനങ്ങള്‍ അതിലടിച്ച് നശിക്കുകയായിരുന്നു. നേര്‍ക്കാഴ്ച മനുഷ്യാവകാശ സംരക്ഷണസമിതി സെക്രട്ടറി പി.ബി. സതീഷ് ടെലിഫോണ്‍ മുഖേന കുഴികള്‍ അടക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. കുഴികളില്‍ നാട്ടുകാര്‍ മണ്ണ് നിറച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പാലക്കാട് ദേശീയപാത അധികൃതര്‍ക്ക് ടെലിഫോണില്‍ നല്‍കിയ പരാതിയിലുണ്ടായ നടപടിയുടെ രേഖകള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കി. കഴിഞ്ഞ 13ന് സ്പീഡ്പോസ്റ്റ് മുഖേനയാണ് പരാതി നല്‍കിയത്. അപേക്ഷ ലഭിച്ച പിറ്റേന്ന് മുതല്‍ കുഴിയടച്ചു. തുടര്‍ന്ന് കുഴികള്‍ അടച്ചുവെന്ന് വ്യക്തമാക്കി 16ന് തീയതിയിട്ട് കത്തയച്ചു. തിങ്കളാഴ്ചയാണ് ഈ കത്ത് സതീഷിന് ലഭിച്ചത്. കുഴികളില്‍ ഇട്ട മണ്ണ് മാറ്റാതെ അടക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. തുടര്‍ന്ന് മണ്ണുമാറ്റിയാണ് ദേശീയപാതയിലെ കുഴികള്‍ അടച്ചത്. ചില കുഴികള്‍ അടക്കാതെ പിന്‍വാങ്ങാന്‍ ശ്രമിച്ചത് ജനം ഇടപെട്ട് അടപ്പിക്കുകയുമുണ്ടായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.