കിണറ്റില്‍ വീണ വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തി

കുന്നംകുളം: കിണറ്റില്‍ വീണ പ്ളസ് വണ്‍ വിദ്യാര്‍ഥിയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. വെള്ളറക്കാട് കൊല്ലംപ്പടി ചെമ്പ്രയൂര്‍ ഉണ്ണിയുടെ മകന്‍ ജാബിറിനെയാണ് (15) കുന്നംകുളം ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ആള്‍മറയില്ലാത്ത വീട്ടുകിണറ്റില്‍ മോട്ടോര്‍ കെട്ടിയിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജാബിര്‍ കാല്‍ വഴുതി വീണത്. 12 അടിയോളം വെള്ളമുണ്ടായിരുന്ന കിണറ്റില്‍ വീണ ജാബിറിനെ ഓടിക്കൂടിയ നാട്ടുകാര്‍ മുങ്ങിപ്പോകാതെ നിര്‍ത്തി. തുടര്‍ന്നാണ് ഫയര്‍ഫോഴ്സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷപ്പെടുത്തിയ കുട്ടിയെ കുന്നംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.