വടക്കേക്കാട്: വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം വ്യാപകമായ സാഹചര്യത്തില്‍ സുരക്ഷാ നടപടികളുമായി വ്യാപാരികളും പൊലീസും രംഗത്ത്. ബാങ്കുകളില്‍ സി.സി.ടി.വി കാമറകള്‍ റോഡിലെ ദൃശ്യങ്ങള്‍ കൂടി പതിയും വിധം ക്രമീകരിക്കാനും പ്രദേശത്തെ മുഴുവന്‍ കടകളിലും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാനും മേഖലയിലെ വ്യാപാരികള്‍ തീരുമാനിച്ചു. വര്‍ധിച്ച കവര്‍ച്ചക്ക് പരിഹാരം കാണാന്‍ ആല്‍ത്തറ മര്‍ച്ചന്‍റ് അസോസിയേഷന്‍ ഹാളില്‍ ചേര്‍ന്ന വടക്കേക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ഭാരവാഹികളുടെ സംയുക്ത യോഗത്തിലാണ് പുതിയ സുരക്ഷാ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നത്. എ.ടി.എമ്മിന് പുറത്തും കാമറ സ്ഥാപിക്കുക, കടയിലേക്ക് വരുന്ന അപരിചിതരായ വ്യക്തികളെ പ്രത്യേകം നിരീക്ഷിക്കുക, ഇതര സംസ്ഥാന തൊഴിലാളികളുടെ അനധികൃത താമസം നിയന്ത്രിക്കുന്നതിന് പഞ്ചായത്തധികൃതരുടെ സഹകരണം തേടുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചു. ഇവ നടപ്പാക്കുന്നതിന് വ്യാപാരികള്‍ പരമാവധി സഹകരിക്കും. യൂത്ത്വിങ്ങിന്‍െറ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി രാത്രികാല പട്രോളിങ് പതിവാക്കാന്‍ തീരുമാനിച്ചു. അടുത്ത ദിവസങ്ങളിലുണ്ടായ വന്‍ മോഷണങ്ങളിലെ പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചതായി സി.ഐ എ.ജെ. ജോണ്‍സന്‍ യോഗത്തില്‍ അറിയിച്ചു. ജില്ലാ സെക്രട്ടറി ലൂക്കോസ് തലക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് സി.ഐ മോഷണം തടയാനുള്ള മാര്‍ഗങ്ങളെ കുറിച്ച് ക്ളാസെടുത്തു. വടക്കേക്കാട് അഡീ. സബ് ഇന്‍സ്പെക്ടര്‍ ജോണ്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.