ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം: ചെമ്മണ്ടൂര്‍ അപ്പുണ്ണി മെമ്മോറിയല്‍ സ്കൂളിന് ഒന്നാം സ്ഥാനം

പഴഞ്ഞി: കുന്നംകുളം ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ എല്‍.പി വിഭാഗം പ്രവൃത്തി പരിചയത്തില്‍ പോര്‍ക്കുളം മാര്‍ കുറിലോസ് മെമ്മോറിയല്‍ സ്കൂളിന് ഒന്നാം സ്ഥാനം. ചിറളയം ഹോളി ചൈല്‍ഡ് കോണ്‍വെന്‍റ് ഗേള്‍സ് യു.പി സ്കൂളിനാണ് രണ്ടാം സ്ഥാനം. യു.പി വിഭാഗത്തില്‍ ചിറളയം ഹോളി ചൈല്‍ഡ് ഗേള്‍സ് യു.പി സ്കൂളും ഹൈസ്കൂള്‍ വിഭാഗത്തില്‍ ചിറളയം ബഥനി കോണ്‍വെന്‍റ് ഗേള്‍സ് ഹൈസ്കൂളും ഹയര്‍ സെക്കന്‍ഡറിയില്‍ ചെമ്മണ്ടൂര്‍ അപ്പുണ്ണി മെമ്മോറിയല്‍ സ്കൂളും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സാമൂഹിക ശാസ്ത്രത്തില്‍ ചിറളയം ഹോളി ചൈല്‍ഡ് സ്കൂള്‍, പോര്‍ക്കും മാര്‍ കുറിലോസ് മെമ്മോറിയല്‍ സ്കൂള്‍ എന്നിവര്‍ക്ക് ഒന്നാം സ്ഥാനവും യു.പി വിഭാഗം പോര്‍ക്കുളം മാര്‍ കുറിലോസ് മെമ്മോറിയല്‍ സ്കൂള്‍, ഹൈസ്കൂള്‍ വിഭാഗത്തില്‍ ബഥനി കോണ്‍വെന്‍റ് ഗേള്‍സ് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറിയില്‍ മറ്റം സെന്‍റ് ഫ്രാന്‍സിസ് സ്കൂളും ഒന്നാം സ്ഥാനം നേടി. ഹൈസ്കൂള്‍ വിഭാഗം ഗണിത ശാസ്ത്രത്തില്‍ ചൊവ്വന്നൂര്‍ സെന്‍റ് മേരീസ്, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കുന്നംകുളം ഗവ. ബോയ്സ് സ്കൂളും ഒന്നാംസ്ഥാനത്തിനര്‍ഹരായി. സമാപന സമ്മേളനം എ.ഇ.ഒ പി. സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. വിഷ്ണുഭാരതീയന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എ.എന്‍. കൃഷ്ണകുമാരി, മിനി പീറ്റര്‍, രാജു ഡേവിസ്, സിസ്റ്റര്‍ സോവി, പ്രേം പ്രസാദ്, ജിജി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.