തൃശൂര്‍: അപകടങ്ങളില്‍ നിന്ന് പാഠം പഠിക്കാത്ത സ്വകാര്യബസുകളുടെ മത്സരഓട്ടം ഇന്നലെ ഒരു ജീവന്‍ കൂടി കവര്‍ന്നു. വാതിലില്ലാത്ത സ്വകാര്യബസില്‍ നിന്ന് തെറിച്ചുവീണ് മരിച്ച ചെമ്പുക്കാവ് ബിഷപ്പാലസിന് സമീപം ചെമ്പന്‍വീട്ടില്‍ വിജയനെന്ന 72 കാരന്‍ മരണം അധികൃതരുടെയും ബസ്സുടമകളുടെയും അനാസ്ഥകൊണ്ട് മാത്രം സംഭവിച്ചതാണ്. അന്തര്‍ജില്ലാ സര്‍വീസ് നടത്തുന്ന ബസുകളില്‍ പോലും സുരക്ഷാ സംവിധാനങ്ങളില്ളെന്നതിലേക്കാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നത്. ബുധനാഴ്ച ഉച്ചക്കുശേഷം രണ്ടോടെ ചെമ്പുക്കാവ് ജവഹര്‍ ബാലഭവന്‍ വളവിലാണ് വിജയന്‍ ബസില്‍ നിന്ന് തെറിച്ച് വീണത്. ഒറ്റപ്പാലത്ത് നിന്ന് തൃശൂരിലേക്ക് വരുന്ന ലക്ഷ്മിബസ് ബാലഭവന് സമീപത്തെ വളവ് തിരിക്കുന്നതിനിടെ വിജയന്‍ പിറകിലെ വാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. അടുത്ത സ്റ്റോപ്പില ിറങ്ങാനുള്ള പുറപ്പാടിലായിരുന്നു ഇയാള്‍. അമിതവേഗത്തിലായിരുന്നു ബസ് എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അന്തര്‍ജില്ലാ സര്‍വീസ് നടത്തുന്ന ബസാണ് ഡോര്‍ ഇല്ലാതെ സര്‍വീസ് നടത്തിയത്്. ജില്ലയിലാകെയും നഗരത്തില്‍ പ്രത്യേകിച്ചും സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ ചീറിപ്പായല്‍ മറ്റ് വാഹനയാത്രക്കാര്‍ നെഞ്ചിടിപ്പോടെ മാത്രമാണ് നോക്കി നില്‍ക്കുന്നത്. സ്വകാര്യ ബസുകളില്‍ ഏറെയും വാതിലുകളില്ലാതെയാണ് സര്‍വീസ് നടത്തുന്നത്. നഗരത്തില്‍ സര്‍വീസ് നടത്തുന്ന മിക്ക സ്വകാര്യ ബസുകളിലും ഇത് തന്നെയാണ് അവസ്ഥ. ഈ ബസുകളില്‍ ചവിട്ടുപടിയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ കുത്തിനിറച്ചാണ് ചീറിപ്പായുന്നത്. സ്റ്റാന്‍ഡുകളില്‍ ബസുകളില്‍ കയറാന്‍ അനുവദിക്കാതെ പുറത്ത് തന്നെ നിര്‍ത്തി പുറപ്പെടാനാവുമ്പോള്‍ വിരലിലെണ്ണാവുന്ന വിദ്യാര്‍ഥികളെ കയറ്റിക്കൊണ്ടുപോകുന്ന രീതിയാണ് സ്വകാര്യ ബസുകള്‍ കൈക്കൊണ്ട് വരുന്നത്. സര്‍വീസ് നടത്തുന്ന ബസുകളില്‍ പലതും കാലപ്പഴക്കം വന്നതും റീടെസ്റ്റ് നടത്തി സര്‍വീസ് നടത്തുന്നതുമാണെന്നതും മറ്റൊരു വസ്തുത. വാഹനങ്ങളില്‍ ഫസ്റ്റ് എയ്ഡ് ബോക്സും അതില്‍ മരുന്ന് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും സൂക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും മിക്ക ബസുകളിലും ഇത് പാലിക്കപ്പെടുന്നില്ല. യാത്രക്കാര്‍ക്ക് പിടിച്ചുനില്‍ക്കാനുള്ള സംവിധാനങ്ങള്‍ പോലും മിക്ക ബസുകളിലും ഇല്ല. മോട്ടോര്‍ വാഹനവകുപ്പും പൊലീസും കൃത്യമായ പരിശോധന നടത്താത്തതാണ് സ്വകാര്യ ബസുകളുടെ ചീറിപ്പായലിന് കാരണം.നഗരത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് വേഗപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതൊക്കെ കാറ്റില്‍പറത്തിയാണ് ബസുകളുടെ സര്‍വീസ്. ഇത് ചോദ്യം ചെയ്യുന്നവരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമാണ് മിക്ക ബസുകളിലേയും ജീവനക്കാര്‍ ചെയ്യുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.