കാറ്റും മിന്നലും; പാവറട്ടിയില്‍ വന്‍നാശം

പാവറട്ടി: കഴിഞ്ഞ ദിവസം വൈകീട്ടുണ്ടായ കാറ്റിലും മഴയിലും മിന്നലിലും വിളക്കാട്ടുപാടത്ത് വീടുകള്‍ക്ക് നാശം. നിരവധി വീട്ടുപകരണങ്ങള്‍ നശിച്ചു. കെ.കെ. കുമാരന്‍െറ മീറ്റര്‍ ബോര്‍ഡ് പൊട്ടിത്തെറിച്ചു. ഇലക്ട്രിക് ഉപകരണങ്ങള്‍, മെയിന്‍ സ്വിച്ച് എന്നിവ കത്തി തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. വീട്ടുവളപ്പിലെ തെങ്ങും കത്തി. പുത്തൂര്‍ ജോണിയുടെ മെയിന്‍ സ്വിച്ചും ബള്‍ബും പോന്നോര്‍ കുര്യാക്കോസിന്‍െറ ഫാന്‍, ബള്‍ബ്, പാണ്ടാരിക്കല്‍ മുകുന്ദന്‍െറ വീട്ടിലെ വാഴകള്‍, പോന്നോര്‍ ജോസിന്‍െറ ടി.വി, സെറ്റ്ടോപ്പ് ബോക്സ് എന്നിവയും കേടുവന്നു. ചാലക്കുടി പോട്ടയില്‍ നിരവധി വീടുകളുടെ വൈദ്യുതി ഉപകരണങ്ങള്‍ നശിച്ചു. പോട്ടയില്‍ പറക്കൊട്ടിങ്കല്‍ ക്ഷേത്രപരിസരത്താണ് കൂടുതല്‍ വീടുകള്‍ക്ക് നാശമുണ്ടായത്. വൈകീട്ട് മൂന്നോടെ ഉണ്ടായ മിന്നലില്‍ പത്ര ഏജന്‍റായ കാട്ടുപറമ്പില്‍ ദിനേശ് നാരായണന്‍െറ വീടിന്‍െറ ചുമര്‍വിണ്ടു. വീട്ടില്‍ ദിനേഷ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുറിക്കുള്ളിലായിരുന്ന ദിനേഷ് അദ്ഭുതകരമായി രക്ഷപ്പെട്ടു.പാഴായി കളരിക്കല്‍ ജയന്‍, കുറ്റിക്കാടന്‍ തോമസ്, തൊട്ടിപ്പറമ്പില്‍ അജിത്കുമാര്‍, തൊട്ടിപ്പറമ്പില്‍ അനില്‍കുമാര്‍, പുത്തൂരാന്‍ അപ്പു, തയ്യില്‍ ശിവരാജന്‍, ഞാറക്കല്‍ കൃഷ്ണന്‍, കളപുരക്കല്‍ മോഹനന്‍, ബാബു ഇമ്പാലുപറമ്പില്‍ തുടങ്ങിയവരുടെ വീടുകളിലെ വൈദ്യുതോപകരണങ്ങള്‍ നശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.