തൃശൂര്‍: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ദിവസം കഴിഞ്ഞപ്പോള്‍ തൃശൂരില്‍ ഒരു കാര്യം വ്യക്തം. ഇനിയുള്ള മൂന്ന് ദിവസമാണ് യഥാര്‍ഥ ‘സ്ഥാനാര്‍ഥി നിര്‍ണയം’ നടക്കാന്‍ പോകുന്നത്. ആശിച്ചിട്ടും പരിഗണന കിട്ടാതെ പോയവരും ആഗ്രഹിച്ച സ്ഥലത്തിനു പകരം മറ്റൊന്ന് വാഗ്ദാനം ചെയ്യപ്പെട്ടവരും അവഗണനാ മുറവിളിയുമായി യുവകേസരികളും ഗ്രൂപ് യുദ്ധത്തില്‍ ഒട്ടും പിന്നിലല്ളെന്ന് കാണിക്കാന്‍ ഉത്സാഹിക്കുന്നവരും ബുധനാഴ്ച കൂട്ടത്തോടെ വരണാധികാരികള്‍ക്കു മുന്നിലത്തെിയപ്പോള്‍, വ്യാഴാഴ്ച മുതല്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ശനിയാഴ്ച വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിടിപ്പത് പണിയാവുമെന്ന് ഉറപ്പായിട്ടുണ്ട്. പതിവുപോലെ, യു.ഡി.എഫിനെ നയിക്കുന്ന കോണ്‍ഗ്രസിലാണ് സ്ഥാനാര്‍ഥി പ്രവാഹം. പാര്‍ട്ടിക്ക് ഒരു നിലക്കും നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തിലാണ് ബുധനാഴ്ച പത്രികയുമായി കോണ്‍ഗ്രസുകാരും യൂത്ത് കോണ്‍ഗ്രസുകാരും ഇറങ്ങിയത്. അവഗണനക്കെതിരെ ഷര്‍ട്ടൂരി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ ജില്ലയില്‍ പരക്കെ പത്രിക നല്‍കിയിട്ടുണ്ട്. ഇതിനിടെ പാര്‍ട്ടി തീരുമാനങ്ങള്‍ അവസാന നിമിഷം അട്ടിമറിയുന്നതും കണ്ടു. തൃശൂര്‍ കോര്‍പറേഷനില്‍ നിലവിലെ മേയര്‍ രാജന്‍ ജെ. പല്ലന്‍ മുമ്പ് മത്സരിച്ച ചെമ്പുക്കാവിലും മുന്‍ മേയര്‍ ഐ.പി. പോള്‍ സിറ്റിങ് ഡിവിഷനായ പള്ളിക്കുളത്തും വീണ്ടും ജനവിധി തേടണമെന്നാണ് കോണ്‍ഗ്രസ് നിശ്ചയിച്ചതെങ്കില്‍ ബുധനാഴ്ച മാറിമറിഞ്ഞു. ഐ ഗ്രൂപ് നേതാക്കളായ മന്ത്രി സി.എന്‍. ബാലകൃഷ്ണനും തേറമ്പില്‍ രാമകൃഷ്ണനും രാജന്‍ പല്ലനും പോളുമായി ചര്‍ച്ച കഴിഞ്ഞപ്പോള്‍ ഇരുവരും ഡിവിഷനുകള്‍ വെച്ചുമാറി. എ ഗ്രൂപ്പുകാരനായ രാജന്‍ പല്ലന്‍, ഐ ഗ്രൂപ്പുകാരനായ ഐ.പി. പോളിന്‍െറ താല്‍പര്യത്തിന് ഡിവിഷന്‍ മാറാന്‍ തീരുമാനിച്ചതാണത്രേ. എ ഗ്രൂപ് സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കുന്നില്ളെന്നറിഞ്ഞ് ചൊവ്വാഴ്ച ഐ പക്ഷത്തേക്ക് ചാടാന്‍ ഒരുങ്ങിയയാളാണ് രാജന്‍ പല്ലന്‍. എന്നാല്‍, രാജന്‍ പല്ലന്‍ മത്സരിക്കുന്ന പള്ളിക്കുളം ഡിവിഷനില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പീയൂസ് കോടങ്കണ്ടത്തും പത്രിക നല്‍കിയിട്ടുണ്ട്. നഗരസഭകളിലും പഞ്ചായത്തുകളിലും കോണ്‍ഗ്രസ് ഈ അവസ്ഥ നേരിടുന്നു. ഗുരുവായൂര്‍ നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്ന പ്രഫ. പി.കെ. ശാന്തകുമാരിയെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് തുരത്താന്‍ കോണ്‍ഗ്രസുകാര്‍ പയറ്റിയ അടവ് ശ്രദ്ധേയമാണ്. കേരള കോണ്‍ഗ്രസ്-എമ്മിനെ പരിഗണിക്കാത്തത് ശരിയല്ളെന്ന മര്യാദ പറഞ്ഞ് ശാന്തകുമാരി പത്രിക നല്‍കിയ അതേ ഡിവിഷനില്‍ മാണി ഗ്രൂപ്പിന്‍െറ പ്രതിനിധിയെക്കൊണ്ടും പത്രിക കൊടുപ്പിച്ചു. മിക്ക നഗരസഭകളിലും ഡിവിഷനുകളില്‍ അഞ്ചും ആറും പേരാണ് കോണ്‍ഗ്രസിനു വേണ്ടി പത്രിക നല്‍കിയത്. താരതമ്യേന കുറവാണെങ്കിലും എല്‍.ഡി.എഫിനെയും വിമത പ്രശ്നം അലട്ടുന്നുണ്ട്. സി.പി.ഐക്ക് നീക്കിവെച്ച തൃശൂര്‍ കോര്‍പറേഷന്‍ പൂത്തോള്‍ ഡിവിഷനില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി സാറാമ്മ റോബ്സണ്‍ പിന്മാറിയതോടെ റോയ് കെ. പോള്‍ സ്ഥാനാര്‍ഥിയായി. പടവരാട് ഡിവിഷനില്‍ സി.പി.എം സ്ഥാനാര്‍ഥിക്ക് പാര്‍ട്ടിയുടെ തന്നെ വിമതനുണ്ട്. ഗുരുവായൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫ് നിശ്ചയിച്ച സി.പി.ഐ സ്ഥാനാര്‍ഥിക്കെതിരെ പത്രിക നല്‍കിയവരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമുണ്ട്. ബി.ജെ.പിയിലും അവസ്ഥ വ്യത്യസ്തമല്ല. ജയ പ്രതീക്ഷയുള്ള കോര്‍പറേഷന്‍ തേക്കിന്‍കാട് ഡിവിഷനില്‍ മുന്‍ കൗണ്‍സിലര്‍ പ്രസാദിന് വിമത വേഷമാണ്. ഇവിടെ മുന്‍ മാധ്യമ പ്രവര്‍ത്തക സമ്പൂര്‍ണയാണ് ഒൗദ്യോഗിക സ്ഥാനാര്‍ഥി. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിയുമ്പോള്‍ ഒറ്റ വിമതന്‍ പോലും ഉണ്ടാവില്ളെന്ന് പാര്‍ട്ടികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും എളുപ്പമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.