സര്‍വര്‍ തകരാര്‍; താലൂക്ക് ട്രഷറി ഇടപാടുകാര്‍ വലഞ്ഞു

തൃശൂര്‍: സര്‍വര്‍ തകരാര്‍ കാരണം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമായതോടെ ചെമ്പുക്കാവ് താലൂക്ക് ട്രഷറിയിലെ ഇടപാടുകാര്‍ വലഞ്ഞു. ജീവനക്കാരും ജോലി ചെയ്യാനാവാതെ കഷ്ടപ്പെട്ടു. തിങ്കളാഴ്ച മുതല്‍ കമ്പ്യൂട്ടറുകള്‍ ഇഴയുകയായിരുന്നു. ഇടക്കിടെ പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു. ബുധനാഴ്ച രാവിലെ മുതല്‍ കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. വ്യാഴാഴ്ച ഉച്ചക്ക് രണ്ടേകാലോടെയാണ് താല്‍ക്കാലികമായി പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയത്. ട്രഷറിയില്‍ പണമിടപാട് ഉച്ചക്ക് ഒന്ന് വരെയായതിനാല്‍ ഇടപാടുകള്‍ മുടങ്ങി. ഫലത്തില്‍ ഈയാഴ്ച താലൂക്ക് ട്രഷറിയുടെ പ്രവര്‍ത്തനം കൃത്യമായി നടന്നിട്ടില്ല. ട്രഷറിയില്‍ പണം നിക്ഷേപിച്ചവര്‍ ഇതോടെ വെട്ടിലായി. മകളുടെ വിവാഹാവശ്യത്തിന് പണം പിന്‍വലിക്കാന്‍ അഞ്ചുതവണ എത്തിയ ഇടപാടുകാരിക്ക് പണം കിട്ടിയില്ല. ഇത്തരത്തില്‍ പ്രതിസന്ധി നേരിട്ടവരെല്ലാം ട്രഷറി ജീവനക്കാരോട് തട്ടിക്കയറി. അതേസമയം, ജീവനക്കാരും ജോലി നീക്കാനാവാതെ പ്രയാസത്തിലായിരുന്നു. ഇവിടെ അധികമുണ്ടായിരുന്ന സര്‍വര്‍ മുമ്പ് ജില്ലാ ട്രഷറിയിലേക്ക് മാറ്റിയതും പ്രശ്നമായി. ഇപ്പോഴും പ്രശ്നം കൃത്യമായി പരിഹരിച്ചിട്ടില്ല. ഏതുസമയവും പ്രവര്‍ത്തനം നിലക്കാവുന്ന സ്ഥിതിയിലാണ്. ഏതാണ്ട് എല്ലാ ട്രഷറികളിലും പഴയ കമ്പ്യൂട്ടറുകളാണ് ഉപയോഗിക്കുന്നത്. അവ മാറ്റാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ളെന്ന ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.