പിടികിട്ടാപ്പുള്ളികള്‍ പിടിയില്‍

തൃശൂര്‍: സ്ത്രീയെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു. മരത്താക്കര വെള്ളക്കാരിത്തടം സ്വദേശി പനവളപ്പില്‍ ദാസനെയാണ് സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള എല്‍.പി സ്ക്വാഡ് പിടികൂടിയത്. 2011ലാണ് കേസിനാസ്പദമായ സംഭവം. വെള്ളക്കാരിത്തടം സ്വദേശിനിയെ തടഞ്ഞുനിര്‍ത്തി അസഭ്യവര്‍ഷം നടത്തുകയും മര്‍ദിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തതിന് ഒല്ലൂര്‍ പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കേസില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ പുതുരുത്തിയില്‍ നിന്നാണ് സീനിയര്‍ സി.പി.ഒമാരായ സാജ്, ലിപ്സണ്‍, സി.പി.ഒ പ്രദീപ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ട്രാഫിക് ഡിവൈഡര്‍ മോഷ്ടിച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിലായി. മരത്താക്കര മൂളപ്പായി സ്വദേശി കുരുതുകുളങ്ങര ഡേവീസാണ് പിടിയിലായത്. 2013ലാണ് സംഭവം. നഗരത്തില്‍ ഗതാഗത നിയന്ത്രണത്തിനായി സിറ്റി പൊലീസ് സ്ഥാപിച്ച ട്രാഫിക് ഡിവൈഡറുകള്‍ മോഷ്ടിച്ച് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയതിന് ടൗണ്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഒളിവില്‍ കഴിഞ്ഞ ഇയാളെ പുതുരുത്തിയില്‍ നിന്നാണ് സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള എല്‍.പി സ്ക്വാഡിലെ സി.പി.ഒമാരായ വിനോദ് എന്‍. ശങ്കര്‍, ശശിധരന്‍, പ്രീബു എന്നിവര്‍ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.