ക്ളാസില്‍ സദ്യയൊരുക്കി വേറിട്ട പഠനാനുഭവം

കൊടകര: നാവില്‍ രുചിയുടെ പാഠഭാഗങ്ങള്‍ നിറച്ച് വ്യത്യസ്തമായൊരു പഠന പ്രവര്‍ത്തനവുമായി കൊടകര ജി.എല്‍.പി സ്കൂള്‍. ക്ളാസില്‍ സദ്യയൊരുക്കിയായിരുന്നു ഇവരുടെ പഠനം. മണ്ണപ്പം ചുട്ടുവിളമ്പിയ കുട്ടികളി സദ്യയായിരുന്നില്ല എല്‍.പിയിലെ കുട്ടികള്‍ക്ക്. അധ്യാപകരും രക്ഷാകര്‍ത്താക്കളും സദ്യവട്ടവുമായി കുട്ടിക്കൂട്ടത്തിന് ഒപ്പം ചേര്‍ന്നപ്പോള്‍ പാഠപുസ്തകങ്ങള്‍ തുറന്നുവെച്ചിരുന്ന ഡെസ്ക്കിന്‍ മുകളില്‍ വാഴയിലയില്‍ ആവി പറക്കുന്ന ചോറും കൊതിയൂറുന്ന രുചികളുമായി കറികളും നിരന്നു. നാലാം ക്ളാസിലെ രസിതം എന്ന പാഠത്തിലെ ഊണിന്‍െറ മേളം എന്ന നമ്പ്യാര്‍ കവിതയെയും താളും തകരയും എന്ന കുഞ്ഞുണ്ണിമാഷിന്‍െറ ഗദ്യത്തിന്‍െറയും പഠനത്തിന്‍െറ ഭാഗമായാണ് ക്ളാസില്‍ ഒരു സദ്യ എന്ന പേരില്‍ പഠനപ്രവര്‍ത്തനം സംഘടിപ്പിച്ചത്. പ്രധാനാധ്യാപകന്‍ പി.എസ്. സുരേന്ദ്രന്‍ ക്ളാസ് ടീച്ചര്‍ എന്‍.ടി. നമിത, പി.ടി.എ പ്രസിഡന്‍റ് സന്തോഷ്കുമാര്‍, എം.പി.ടി.എ പ്രസിഡന്‍റ് സന്ധ്യ അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.