ചെറുതുരുത്തി: കലാമണ്ഡലത്തില്‍ നടന്ന നിള ദേശീയ നൃത്ത സംഗീതോത്സവ പരിപാടികളുടെ സമാപന ദിനത്തില്‍ സംഘര്‍ഷം. പുറത്തുനിന്നത്തെിയവരും കലാമണ്ഡലം വിദ്യാര്‍ഥികളും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം അരക്ഷിതാവസ്ഥ നിലനിന്നു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരക്ക് കൂത്തമ്പലത്തില്‍ വയലിന്‍ വിദഗ്ധന്‍ ബാലഭാസ്കറിന്‍െറ പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ചാവക്കാട് സ്വദേശികളായ യുവാക്കള്‍ കലാമണ്ഡലത്തില്‍ ഷൂ ധരിച്ച് കയറുകയും ബാലഭാസ്കറിന്‍െറ പരിപാടി ഷൂട്ട് ചെയ്യരുതെന്ന നിര്‍ദേശം ലംഘിച്ച് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത അച്ചടക്ക കമ്മിറ്റിയംഗവും വിദ്യാര്‍ഥിയുമായ വൈശാഖിനെ(19) മര്‍ദിച്ചു. മൂക്കിന് ഇടിയേറ്റ വൈശാഖിനെ രക്ഷപ്പെടുത്താന്‍ മറ്റ് വളന്‍റിയര്‍ എത്തിയതോടെ വിദ്യാര്‍ഥികളും പുറത്തുനിന്നുള്ളവരും തമ്മില്‍ ഏറ്റുമുട്ടി. ചാവക്കാട്ടുനിന്നുള്ള വര്‍ ഓടി രക്ഷപ്പെട്ടു. അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഇവരെ പിടികൂടി കലാമണ്ഡലത്തിലെ ഓഫിസ് മുറിയിലാക്കി. തുടര്‍ന്ന് ചെറുതുരുത്തി പൊലീസിനെ വിവരമറിയിച്ചു. യൂനിഫോമില്ലാതെ കലാമണ്ഡലത്തിലത്തെിയ പൊലീസ് അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിച്ചതായി ആരോപണമുയര്‍ന്നു. ഇതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെയും അധ്യാപകരെയും പൊലീസ് മര്‍ദിച്ചുവെന്നായി അടുത്ത ആക്ഷേപം. ഇതോടെ വിദ്യാര്‍ഥികളും അധ്യാപകരും പൊലീസിനെതിരെ തിരിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ മൂന്നു മണിക്കൂറോളം പൊലീസ് വാഹനം തടഞ്ഞിട്ടു. വടക്കാഞ്ചേരി സി.ഐ അടക്കമുള്ളവര്‍ കലാമണ്ഡലത്തിലത്തെി അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വാഹനം വിട്ടുകൊടുക്കാന്‍ വിദ്യാര്‍ഥികള്‍ തയാറായത്. പ്രശ്നങ്ങളുണ്ടാക്കിയ ചാവക്കാട് പാലയൂര്‍ കുറുപ്പം വീട്ടില്‍ ഫവാദിനെ (28) അറസ്റ്റ്ചെയ്തു. കലാമണ്ഡലത്തിന് മൂന്നു ദിവസം അവധി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.