എരുമപ്പെട്ടി: ഉത്സവത്തിനിടെ പൊലീസിന് നേരെ ഗുണ്ടാസംഘത്തിന്‍െറ ആക്രമണം. കടങ്ങോട് കൈക്കുളങ്ങര ഭഗവതീക്ഷേത്രത്തിലെ നിറമാല ആഘോഷത്തിനിടെയാണ് എരുമപ്പെട്ടി സ്റ്റേഷനിലെ അഡീ. എസ്.ഐ എ.സി. മുഹമ്മദ് ബഷീറിനെ (50) മദ്യപിച്ചത്തെിയ സംഘം കൈയേറ്റം ചെയ്തത്. ചൊവ്വാഴ്ച രാത്രി 10ഓടെയാണ് സംഭവം. പട്രോളിങ് നടത്തുന്നതിനായി കടങ്ങോട് മില്‍ സെന്‍ററില്‍ എത്തിയ പൊലീസ് ജീപ് അക്രമിസംഘം തടയുകയായിരുന്നു. തുടര്‍ന്ന് ജീപ്പിന്‍െറ മുന്‍ സീറ്റിലിരുന്ന അഡീ. എസ്.ഐയുടെ ഷര്‍ട്ടില്‍ പിടിച്ച് വലിച്ച് കൈയേറ്റം ചെയ്തു. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളം ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസ്, സി.ഐ വി.എ. കൃഷ്ണദാസ്, എരുമപ്പെട്ടി എസ്.ഐ ഡി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തത്തെിയതോടെ അക്രമിസംഘം രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസികളായ 15ഓളം പേര്‍ക്കെതിരെ എരുമപ്പെട്ടി പൊലീസ് കേസ് എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.