ചെറുതുരുത്തിയില്‍ ലഹരി പിടിമുറുക്കുന്നു

ചെറുതുരുത്തി: ചെറുതുരുത്തിയും പരിസരവും ലഹരി മാഫിയയുടെ പിടിയില്‍. വിദ്യാര്‍ഥികള്‍ മുതല്‍ വയോധികര്‍ വരെ ഈ മാഫിയാ സംഘത്തിന്‍െറ ഇരകളാകുമ്പോള്‍ ഇവരെ തുരത്താനാകാതെ അധികൃതര്‍ പ്രതിസന്ധിയില്‍. മേഖലയിലെ വിവിധ സ്കൂളുകള്‍ കേന്ദ്രീകരിച്ച് മദ്യമാഫിയ വിലസുകയാണ്. കുട്ടികള്‍ക്കിടയില്‍ വൈറ്റ്നര്‍ ഉപയോഗം വര്‍ധിക്കുന്നതായും കണ്ടത്തെിയിട്ടുണ്ട്. അമിതമായി വൈറ്റ്നര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച പാതയോരത്ത് വീണുകിടന്ന വിദ്യാര്‍ഥിയെ പൊലീസ് എത്തിയാണ് വീട്ടിലത്തെിച്ചത്. റോഡരികില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന ഒമ്പതുവയസ്സുകാരന്‍െറ മുഖം പൊള്ളിയ നിലയിലായിരുന്നു. മുഖത്ത് നീരും ഉണ്ടായിരുന്നു. കൊച്ചിപ്പാലം കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പന വ്യാപകമായത്. തിരുവനന്തപുരത്തുനിന്ന് ഷൊര്‍ണൂരിലേക്ക് വരുന്ന വേണാട് എക്സ്പ്രസിലാണ് വന്‍ തോതില്‍ കഞ്ചാവ് കടത്തുന്നത്. പൈങ്കുളം ഗേറ്റിന് സമീപത്തെ സിഗ്നല്‍ പരിസരത്ത് ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ലഹരി ഉല്‍പന്നങ്ങള്‍ ഇറക്കി പാളത്തിന് സമീപത്തെ തേക്കിന്‍കാട്ടിലെ രഹസ്യകേന്ദ്രത്തില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഇവിടെ എത്തുന്ന ഏജന്‍റുമാര്‍ക്കാണ് പിന്നീട് കഞ്ചാവ് കടത്തലിനുള്ള ചുമതല. ചെറിയ പൊതികളിലാക്കിയാണ് കഞ്ചാവ് വില്‍പന നടക്കുന്നത്. കൊച്ചിപ്പാലത്തിന് സമീപവും ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുമാണ് പണമിടപാട് നടക്കുന്നത്. ലഹരി ഉല്‍പന്ന വില്‍പനക്കെതിരെ അധികൃതര്‍ നിലപാട് കൈക്കൊണ്ടില്ളെങ്കില്‍ അത് ഗുരുതര പ്രത്യാഘാതത്തിന് വഴി വെക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.