പ്ളസ് ടു വിദ്യാര്‍ഥിക്ക് കസ്റ്റഡിയില്‍ പൊലീസ് മര്‍ദനം

ഇരിങ്ങാലക്കുട: കല്യാണ വീട്ടിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്ളസ് ടു വിദ്യാര്‍ഥിയെ പൊലീസ് മര്‍ദിച്ചതായി ആരോപണം. ഐക്കരകുന്ന് സ്വദേശി കൈതവളപ്പില്‍ നന്ദകുമാറിന്‍െറ മകന്‍ ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അജയ്ക്കാണ് (17) മര്‍ദനമേറ്റത്. തിങ്കളാഴ്ച രാത്രി 10ന് കല്യാണ വീട്ടിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് ചോദ്യം ചെയ്യാനാണ് പൊലീസ് അജയ്നെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനിടെ ചൂരല്‍ കൊണ്ട് കാലിന്‍െറ അടിയില്‍ അടിച്ചും രാത്രി മുഴുവന്‍ സ്റ്റേഷനില്‍ നിര്‍ത്തുകയും ചെയ്തു. പിറ്റേന്ന് വീണ്ടും മര്‍ദിച്ചതായും അജയ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് അമ്മയോടൊപ്പം അജയ്നെ വിട്ടയച്ചത്. ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്നും സംഘര്‍ഷത്തിലെ പ്രതികളെ ഒളിവില്‍ താമസിപ്പിക്കാന്‍ ഒത്താശ ചെയ്ത് കൊടുത്തയാളാണ് അജയ് എന്നും ഇരിങ്ങാലക്കുട എസ്.ഐ എം.ജെ. ജിജോ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.