ചാലക്കുടി: എസ്.ഐയെ ആക്രമിച്ച കേസില്‍ യുവാവിനെ കോടതി വെറുതെ വിട്ടു. ബംഗ്ളാവ് പറമ്പില്‍ മുജീറിനെയാണ് കുറ്റക്കാരനല്ളെന്ന് കണ്ട് ചാലക്കുടി മജിസ്ട്രേറ്റ് ലീന റഷീദ് വെറുതെ വിട്ടത്. ചാലക്കുടി എസ്.ഐയായിരുന്ന പി. ലാല്‍കുമാറിനെ വാഹനപരിശോധനക്കിടെ ഓട്ടോ ദേഹത്ത് ഇടിപ്പിച്ച് ഒൗദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം വരുത്തിയെന്നാണ് കേസ്. 2010 നവംബര്‍ 12ന് രാത്രി ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പോട്ട ആശ്രമത്തിന് മുന്നില്‍ പരിശോധനക്കായി അഡീഷനല്‍ എസ്.ഐ കൈകാട്ടിയെങ്കിലും മുജീര്‍ നിര്‍ത്താതെ പോയി. സംശയം തോന്നിയതിനാല്‍ പൊലീസ് പിന്തുടര്‍ന്നു. കോസ്മോസ് ക്ളബിന് മുന്നില്‍ പൊലീസ് തടഞ്ഞു. പിടികൂടാന്‍ ജീപ്പില്‍നിന്നിറങ്ങിയ എസ്.ഐയെ പ്രതി ഓട്ടോറിക്ഷ ഇടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പരാതി. കേസില്‍ കോടതി മുജീറിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. പ്രതിയുടെ പിതാവ് നഗരത്തില്‍ കൊല്ലപ്പെട്ട കേസില്‍ എസ്.ഐ പ്രതികളുടെ ഭാഗം ചേരുകയും സാക്ഷികള്‍ കൂറുമാറിയതിനാലും പ്രതികളെ വെറുതെവിട്ടിരുന്നു. തുടര്‍ന്ന് എസ്.ഐക്കെതിരെ മുജീര്‍ പരാതി നല്‍കിയതിലുള്ള പ്രതികാരം തീര്‍ക്കാന്‍ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിക്ക് വേണ്ടി അഭിഭാഷകരായ തോമസ് വേഴപ്പറമ്പില്‍, ആര്‍. ജയതി എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.