മാലിന്യംപേറി മാള

മാള: സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ മാലിന്യം കുന്നുകൂടുന്നു. സ്റ്റാന്‍ഡിനുള്ളിലെ കച്ചവടക്കാരാണ് മാലിന്യം തള്ളുന്നത്. പഞ്ചായത്തില്‍ മാലിന്യ സംസ്കരണ സംവിധാനമുണ്ടെങ്കിലും ശുചീകരണ തൊഴിലാളികള്‍ യഥാസമയം ഇവ നീക്കാറില്ല. പകരം മാലിന്യം കത്തിക്കുകയാണ് പതിവ്. കത്തിക്കാന്‍ കഴിയാത്തവ പൊതുനിരത്തില്‍ തള്ളരുതെന്നാണ് നിര്‍ദേശം. ഇതും പാലിക്കപ്പെടാറില്ല. മാലിന്യം തള്ളാറില്ളെന്ന് കച്ചവടക്കാര്‍ പറയുമ്പോള്‍ ടൗണിലെ മാലിന്യം കൃത്യമായി എടുത്തുമാറ്റാറുണ്ടെന്ന് ശുചീകരണ തൊഴിലാളികള്‍ വിശദീകരിക്കുന്നു. സംസ്കരണത്തിന് ഇടക്കിടെ തടസ്സം നേരിടുന്നത് ടൗണിലെ മാലിന്യനീക്കത്തെ കാര്യമായി ബാധിക്കുന്നുണ്ട്. പലയിടങ്ങളിലും മാലിന്യം കെട്ടിക്കിടക്കാനിടയാക്കുന്നു. സംസ്കരണം കൃത്യമായി നടന്നാല്‍ സ്റ്റാന്‍ഡില്‍ മാലിന്യം കെട്ടിക്കിടക്കുകയില്ളെന്നാണ് കച്ചവടക്കാരുടെ ന്യായീകരണം. ചരിത്ര പ്രാധാന്യമുള്ള മാളകടവിലാണ് മാലിന്യ സംസ്കരണകേന്ദ്രം സ്ഥിതി ചെയ്യുന്നത്. മത്സ്യ വിപണന കേന്ദ്രവും പച്ചക്കറി റൂറല്‍ മാര്‍ക്കറ്റും വ്യാപാര സമുച്ചയവുമുള്ള ഇവിടെ നിന്ന് മാലിന്യ സംസ്കരണ പ്ളാന്‍റ് മാറ്റാതെ വികസനം സാധ്യമല്ളെന്നാണ് അഭിപ്രായം. മേഖലയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കും മാലിന്യപ്ളാന്‍റ് ഇടയാക്കിയിട്ടുണ്ട്. മാത്രമല്ല, സ്റ്റാന്‍ഡിനുള്ളില്‍ വനിതകള്‍ക്ക് ശൗചാലയമില്ല. നൂറുകണക്കിന് വനിതാ യാത്രക്കാരാണ് ദുരിതം പേറുന്നത്. ശൗചാലയം വൃത്തിയില്ലാത്തതിനാല്‍ പുരുഷന്മാര്‍ പുറത്താണ് കൃത്യം നടത്തുന്നത്. ഇതും പരിസര മലിനീകരണത്തിനിടയാക്കിയിട്ടുണ്ട്. എന്തുതന്നെയായാലും മാലിന്യസംസ്കരണം അധികൃതര്‍ക്ക് കീറാമുട്ടിയായിരിക്കുകയാണ്. സ്റ്റാന്‍ഡില്‍ മാലിന്യം ഉപേക്ഷിക്കുന്നത് കണ്ടത്തെി നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.