മുനയം ബണ്ട് വൈകുന്നു; കര്‍ഷകര്‍ ആശങ്കയില്‍

കാട്ടൂര്‍: മുനയം ബണ്ട് നിര്‍മാണം വൈകുന്നതില്‍ കാര്‍ഷിക മേഖലയില്‍ കടുത്ത ആശങ്ക. എല്ലാ വര്‍ഷവും ഡിസംബറോടെ പൂര്‍ത്തിയാക്കാറുള്ള കരുവന്നൂര്‍ പുഴയില്‍ കാട്ടൂര്‍ മുനയം ഭാഗത്തെ ബണ്ടിന്‍െറ നിര്‍മാണമാണ് അനിശ്ചിതമായി വൈകുന്നത്. ബണ്ട് വൈകിയാല്‍ ഓരുവെള്ളം കയറി ജില്ലയിലെ പ്രമുഖ കോള്‍ നിലങ്ങളിലെ കൃഷിനശിക്കും. കാട്ടൂര്‍, കാറളം, അന്തിക്കാട്, പഴുവില്‍, താന്ന്യം തുടങ്ങിയ പ്രദേശങ്ങളിലെ നെല്‍കൃഷിയെയാണ് ബാധിക്കുക. ഇരിങ്ങാലക്കുട നിയോജകമണ്ഡലാതിര്‍ത്തിയിലൂടെ കടന്നുപോകുന്ന കനോലി കനാലും കരുവന്നൂര്‍ പുഴയും സംഗമിക്കുന്നിടത്താണ് ബണ്ട് കെട്ടാറുള്ളത്. വേനല്‍ കടുക്കുന്നതോടെ കടലില്‍ നിന്ന് ഉപ്പുവെള്ളം കയറി കനാലില്‍ ഓരുവെള്ളമായിത്തീരും. ഈ വെള്ളം കൃഷിഭൂമിയില്‍ എത്താതിരിക്കാനാണ് ബണ്ട് നിര്‍മിക്കുന്നത്. ഡിസംബര്‍ ആദ്യവാരത്തോടെ ബണ്ട് പൂര്‍ത്തിയാക്കാറുണ്ട്. മാത്രമല്ല, പ്രദേശത്തെ ശുദ്ധജല സ്രോതസ്സുകളും ഉപയോഗ ശൂന്യമാകും. പ്രദേശത്ത് സ്ഥിരം ബണ്ട് നിര്‍മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബണ്ട് നിര്‍മാണത്തിന് ജലസേചന വകുപ്പ് നല്‍കുന്ന തുക കുറവായതുകൊണ്ടാണ് ബണ്ട് നിര്‍മാണം ഏറ്റെടുക്കാന്‍ കരാറുകാരെ കിട്ടാത്തത്. ബണ്ട് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് വലിയപറമ്പില്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.