നഗരപരിധിയില്‍ ഇരട്ട അപകടം

ഒല്ലൂര്‍: ശബരിമലയില്‍ നിന്ന് മടങ്ങുന്ന അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ട്രാവലര്‍ മറിഞ്ഞു. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ ഒല്ലൂര്‍ സെന്‍റ് മേരീസ് കോണ്‍വെന്‍റിന് സമീപമായിരുന്നു അപകടം. തൃശൂര്‍ ഭാഗത്തുനിന്ന് വന്ന കാറില്‍ തട്ടിയാണ് അപകടം. കോഴിക്കോട് സ്വദേശികളാണ് ട്രാവലറില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് നിസ്സാര പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ഒല്ലൂര്‍ തൃശൂര്‍ റൂട്ടില്‍ രണ്ട് മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തൃശൂര്‍: പൂത്തോള്‍ കാല്‍വരി റോഡില്‍ ബൈക്കിലിടിച്ച കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് വീടിന്‍െറ മതില്‍ തകര്‍ത്ത് കാനയിലേക്ക് ചരിഞ്ഞു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. എരുമേലിയില്‍ നിന്ന് കോഴിക്കോട്ടെ ആനക്കാംപൊയിലിലേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചറാണ് അപകടത്തില്‍പെട്ടത്. ഗതാഗതക്കുരുക്ക് കാരണം ബസ് കാല്‍വരി റോഡുവഴി പടിഞ്ഞാറേകോട്ടയിലേക്ക് പോകുകയായിരുന്നു. മുന്നില്‍ പോയ ബൈക്കിന്‍െറ പിന്നിലിടിച്ച് നിയന്ത്രണം വിട്ട ബസ് റോഡരികിലെ കാനയിലേക്ക് ചരിഞ്ഞു. ബൈക് യാത്രികന്‍ കോട്ടപ്പുറം സ്വദേശി സെബാസ്റ്റ്യന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട ബൈക്കിനെ അമ്പതു മീറ്ററോളം വലിച്ചിഴച്ചതായി സമീപവാസികള്‍ പറഞ്ഞു. ചേമ്പില്‍ വീട്ടില്‍ സുകുമാരന്‍െറ വീടിന്‍െറ മതിലാണ് തകര്‍ന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.