മാള ടൗണ്‍ വികസനം: കടകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ പൊളിക്കും

മാള: ടൗണ്‍ വികസനത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് മുതല്‍ ടാക്സി സ്റ്റാന്‍ഡ് വരെയുള്ള കച്ചവട സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ അവസാനത്തോടെ പൊളിച്ചുനീക്കും. എം.എല്‍.എ വിളിച്ചുചേര്‍ത്ത കടയുടമകളുടെയും ഭൂമി വിട്ടുനല്‍കുന്നവരുടെയും യോഗത്തിലാണ് തീരുമാനം. അഡീഷനല്‍ തഹസില്‍ദാര്‍ (എല്‍.എ), സബ് രജിസ്ട്രാര്‍, വില്ളേജ് ഓഫിസര്‍, പി.ഡബ്ള്യു.ഡി എക്സി. എന്‍ജിനീയര്‍, അസി. എന്‍ജിനീയര്‍ തുടങ്ങി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന്‍െറ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രമാണങ്ങള്‍ ഹാജരാക്കി നഷ്ടപ്പെടുന്ന കെട്ടിടത്തിന്‍െറ സ്ഥലം വാങ്ങല്‍ മാത്രമാണ് അവിശേഷിക്കുന്നത്. ഇതോടൊപ്പം കരാറില്‍ ഒപ്പിടുകയും വേണം. ഭൂമിയുടെ ആധാരം ഉള്‍പ്പടെയുള്ള രേഖകളും മറ്റും ഹാജരാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കും. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് മുതല്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്ന് ലഭിക്കേണ്ട രേഖകള്‍ കാലതാമസം കൂടാതെ നല്‍കണമെന്ന് എം.എല്‍.എ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.ഭൂമി വിട്ടുനല്‍കുന്ന 55 പേരില്‍ അമ്പതോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു.ഇവരില്‍ ചിലരുടെ ആധാരങ്ങള്‍ ബാങ്കിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും പണയപ്പെടുത്തിയിട്ടുണ്ട്. ഈ പ്രമാണങ്ങള്‍ ഹാജരാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥരുടെ സഹായം തേടി.ഒരുമാസത്തിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സെപ്റ്റംബര്‍ അവസാന വാരത്തില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനുള്ള നീക്കമാണ് നടക്കുന്നത്.ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് കൈമാറുന്നതിനുള്ള ഫണ്ട് ലഭ്യമായതോടെ ടൗണ്‍ വികസനത്തിനുള്ള പ്രധാന കടമ്പ കടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.