അഷ്ടമിച്ചിറ: ഏറ്റവും നല്ല പച്ചക്കറി കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് ജോസഫ് പള്ളന്‍ പൂകൃഷിയില്‍ വിജയഗാഥ രചിക്കുന്നു. ചെണ്ടുമല്ലിയിനത്തില്‍പെട്ട പൂക്കള്‍ ഓണത്തിന് വിളവെടുക്കുംവിധമാണ് ഇദ്ദേഹം കൃഷിയിറക്കിയത്. എന്നാല്‍, അത്തം മുതല്‍ തന്നെ വിളവെടുക്കാനായിട്ടുണ്ട്. ബംഗളൂരുവില്‍ നിന്നുമാണ് തൈകള്‍ വാങ്ങിയത്. പച്ചക്കറി വിളവെടുപ്പ് കാലയളവ് തന്നെയാണ് പൂകൃഷിക്കും വേണ്ടിവന്നത്. അത്തംദിനത്തില്‍ 102 കിലോ പൂക്കള്‍ വില്‍ക്കാനായി. ഓണത്തിന് 300 കിലോ പൂക്കള്‍ കൂടി ലഭിക്കും.പൂകൃഷി കേരളത്തില്‍ വിജയകരമാക്കാമെന്നാണ് ജോസഫ് പള്ളന്‍ പറയുന്നത്. ഇദ്ദേഹത്തിന്‍െറ ശിഷ്യരായ രഞ്ജിത്ത്, സിനോജ് എന്നിവര്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി യുവകര്‍ഷകനും, പച്ചക്കറി കര്‍ഷകനുമുള്ള സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ചേര്‍ത്തലയില്‍ ഈവര്‍ഷം യുവകര്‍ഷക അവാര്‍ഡ് നേടിയ സുജിത്തും ഇവിടെ പരിശീലനം നേടിയയാള്‍ തന്നെ.20 ഏക്കറിലായി വിവിധ തരം കൃഷികളാണ് ഈ റിട്ട. സൈനികന്‍ ചെയ്യുന്നത്. വഴുതനങ്ങ, തക്കാളി, വെണ്ട, പച്ചമുളക്, പടവലം, കൊത്തമര, മഞ്ഞള്‍, ഇഞ്ചി, മരച്ചീനി, കൂര്‍ക്ക, മധുരക്കിഴങ്ങ്, മധുര ചേമ്പ്, ചെറുകിഴങ്ങ്, കുഞ്ഞുകിഴങ്ങ്, കണ്ടിചേമ്പ്, ചെറുചേമ്പ്, ഇടവിളയായി ചോളം, നെല്ല്, പതിനായിരത്തോളം വാഴകള്‍, ആട്, പോത്ത് തുടങ്ങിയ മൃഗങ്ങളും പാട്ടത്തിനെടുത്ത 20 ഏക്കറിലുണ്ട്. അഷ്ടമിച്ചിറയിലെ വിപണനകേന്ദ്രത്തിലാണ് ഇവ എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.