സി.ഐ.ടി.യു ജില്ല സമ്മേളനം തുടങ്ങി

പത്തനംതിട്ട: സി.ഐ.ടി.യു ജില്ല സമ്മേളനം പത്തനംതിട്ടയിൽ തുടങ്ങി. അബാൻ ഓഡിറ്റോറിയത്തിലെ സമ്മേളന നഗറിൽ ജില്ല പ്രസി ഡൻറ് കെ.സി. രാജഗോപാലൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്‌തു. കെ.സി. രാജഗോപാലൻ അധ്യക്ഷതവഹിച്ചു. മലയാലപ്പുഴ മോഹനൻ രക്തസാക്ഷി പ്രമേയവും അഡ്വ. ആർ. സനൽകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.ജെ. അജയകുമാർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ എൻ. സജികുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന നേതാക്കളായ കെ.ജെ. തോമസ്, എൻ. പത്മലോചനൻ, എം. ചന്ദ്രൻ, കെ.പി. മേരി, നെടുവത്തൂർ സുന്ദരേശൻ, ആർ. ഉണ്ണികൃഷ്‌ണപിള്ള, അഡ്വ. കെ. അനന്തഗോപൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിന്‌ സമാപനംകുറിച്ച്‌ ഞായറാഴ്‌ച വൈകീട്ട്‌ പ്രകടനവും പൊതുസമ്മേളനവും നടക്കും. പ്രകടനം വൈകീട്ട്‌ നാലിന്‌ സൻെറ് പീറ്റേഴ്‌സ്‌ ജങ്‌ഷനിൽനിന്ന്‌ ആരംഭിക്കും. എബ്രഹാം മണ്ണാക്കൽ നഗറിൽ പൊതുസമ്മേളനം ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യും. ജഡ്ജിമാരുടെ എണ്ണം കൂടുന്നതനുസരിച്ച് ഭരണഘടനയിൽ മാറ്റം ഉണ്ടാകില്ല -ആനത്തലവട്ടം ആനന്ദൻ പത്തനംതിട്ട: ഭരണകൂടത്തിൻെറ തെറ്റായ നിലപാടുകളെ ഭരണഘടനക്കുള്ളിൽനിന്ന് വ്യക്തമായി വിശകലനം ചെയ്യേണ്ട കോടതികൾ അതിൽനിന്ന് വിട്ട് വത്യസ്ത നിലപാട് എടുത്തിരിക്കുകയാണെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ. സി.ഐ.ടി.യു ജില്ല സേമ്മളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് അംഗ ഭരണഘടന െബഞ്ചിൻെറ വിധി അന്തിമ വിധിയാണ്. ജഡ്ജിമാരുടെ എണ്ണം കൂടുന്നത് അനുസരിച്ച് ഭരണഘടനയിൽ മാറ്റം ഉണ്ടാകില്ല. തർക്കത്തിന് ഒരു പരിഹാരം ഉണ്ടാകണ്ടേ എന്നും അദ്ദേഹം ചോദിച്ചു. റിവിഷൻ, റിട്ട് ഹരജികൾ, പഴയ വിധിയിലേ സ്റ്റേ ഇത്തരം കാര്യങ്ങൾക്കൊന്നും മറുപടിയില്ല. ജനകീയ പ്രശ്നങ്ങളിൽ ഉയർന്നുവരുന്ന വമ്പിച്ച തൊഴിലാളി പ്രക്ഷോഭങ്ങളിൽ ജനങ്ങൾ യോജിച്ച് പ്രവർത്തിക്കാതിരിക്കാൻ ജാതിയും മതവും പ്രാദേശിക വിഷയങ്ങളും ഉയർത്തിക്കൊണ്ടു വരുകയാണ്. ദൈവവും പൗരോഹിത്യവും കശ്മീരും മുത്തലാക്കും എല്ലാം ഇതിൻെറ ഭാഗമാണെന്നും ആനത്തലവട്ടം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.