തിരുവല്ല: ട്രാവൻകൂർ കൾച്ചറൽ സൊസൈറ്റിയുടെയും മാധ്യമ പ്രവർത്തക കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ അഞ ്ചു മുതൽ 15വരെ നഗരസഭ മൈതാനിയിൽ നടക്കുന്ന ഓണം ഫെസ്റ്റ് 2019ൻെറ ലോഗോ പ്രകാശനം സ്വാഗതസംഘം ഓഫിസിൽ കെ.എസ്.എഫ്.ഇ ചെയർമാൻ ഫീലിപ്പോസ് തോമസ് നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ വർഗീസ് ജോൺ അധ്യക്ഷത വഹിച്ചു, നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ, കെ.ആർ. പ്രതാപചന്ദ്ര വർമ, ആർ. ജയകുമാർ, ജേക്കബ് ചെറിയാൻ, ടി.എ. റെജി കുമാർ, സജി എബ്രഹാം, ബാബു പറയത്തുകാട്ടിൽ, റോജി കാട്ടാശ്ശേരി, വിജയകുമാർ മണിപ്പുഴ, ബിജു ലങ്കാഗിരി എന്നിവർ സംസാരിച്ചു. ഫെസ്റ്റിൻെറ കാൽനാട്ട് വ്യാഴാഴ്ച രാവിലെ 10ന് നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.