പത്തനംതിട്ട: റേഷന്‍ വിതരണം പൂര്‍ണമായി ബയോമെട്രിക് രീതിയിലാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിൻെറ ഭാഗ മായി ഇനിയും തിരുവല്ല, അടൂര്‍ താലൂക്കുകളില്‍ ആധാര്‍ ലിങ്ക് ചെയ്തിട്ടില്ലാത്തവര്‍ സെപ്റ്റംബര്‍ 30ന് മുമ്പ് എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡില്‍ ചേര്‍ക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഇതിനായി പഞ്ചായത്ത് തലത്തില്‍ ക്യാമ്പുകള്‍ നടത്തും. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡിൻെറ പകര്‍പ്പ് എന്നിവയുമായി ക്യാമ്പിലെത്തി ആധാര്‍ ലിങ്ക് ചെയ്യാം. റേഷന്‍ കടകളില്‍ നേരിെട്ടത്തി ഇ-പോസ് മെഷീന്‍ മുഖാന്തരവും അക്ഷയ സൻെറര്‍ വഴിയും www.civilsupplies kerala എന്ന സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ ലിങ്ക് വഴിയും ആധാര്‍ ലിങ്ക് ചെയ്യാം. സെപ്റ്റംബര്‍ മൂന്നിന് തിരുവല്ല ഡയറ്റ് ഹാള്‍, നാലിന് നെടുമ്പ്രം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, അഞ്ചിന് ഇരവിപേരൂര്‍ കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് നടത്തും. ആഗസ്റ്റ് 29ന് അടൂര്‍ താലൂക്ക് സപ്ലൈ ഓഫിസ്, പന്തളം നഗരസഭ ഓഫിസ്, കൊടുമണ്‍, ഏറത്ത് പഞ്ചായത്ത് ഓഫിസുകള്‍, 30ന് ആലുംമൂട് കുടുംബശ്രീ ട്രെയിനിങ് സൻെറര്‍, തുമ്പമണ്‍ സാംസ്‌കാരിക നിലയം, ഏനാദിമംഗലം, കടമ്പനാട് പഞ്ചായത്ത് ഓഫിസുകള്‍, 31ന് ഏഴംകുളം, പന്തളം തെക്കേക്കര പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഇതിനായി ക്യാമ്പ് പ്രവര്‍ത്തിക്കും. കോന്നി താലൂക്കിലെ ആധാര്‍ ബന്ധിപ്പിക്കല്‍ കേന്ദ്രങ്ങള്‍ കോന്നി പഞ്ചായത്തിലെ റേഷന്‍കട നമ്പര്‍ ഒന്നു മുതല്‍ 20 വരെയുള്ളവര്‍ക്ക് 29ന് താലൂക്ക് സപ്ലൈ ഓഫിസിലും മൈലപ്ര പഞ്ചായത്തിലെ റേഷന്‍കട നമ്പര്‍ 21 മുതല്‍ 26വരെ 30ന് മൈലപ്ര സപ്ലൈകോ ജില്ല ഡിപ്പോയിലും അരുവാപ്പുലം പഞ്ചായത്ത് ഓഫിസിലെ റേഷന്‍ കട നമ്പര്‍ 27 മുതല്‍ 44 വരെയുള്ളവര്‍ക്ക് 31ന് അരുവാപ്പുലം പഞ്ചായത്ത് ഓഫിസിലും രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ ക്യാമ്പ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.