പഞ്ചായത്തിൻെറ പ്രവര്‍ത്തനമികവിനുള്ള അംഗീകാരം -മന്ത്രി ശൈലജ പത്തനംതിട്ട: നല്‍കുന്നിൻെറ പ്രഖ്യാപനവും പറക്കോട ് ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച പുതിയ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിൻെറ ഉദ്ഘാടനവും മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിൻെറ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റെന്ന് മന്ത്രി പറഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബീന പ്രഭ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ആര്‍.ബി. രാജീവ്കുമാര്‍, ബിനി ലാല്‍, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജ്യോതിശ്രീ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ അഡ്വ. സി. പ്രകാശ്, ആര്‍. ഷീല, നിഖില ജിജു തരകന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എന്‍. സോമരാജന്‍, സൗദ രാജന്‍, അജോമോന്‍, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സജീവ് റാവുത്തര്‍, പി.വി. ജയകുമാര്‍, പി.പി. പ്രസന്ന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനോജ് എം. ജയിംസ്, ആശ സജി, ആര്‍. ശാന്തന്‍, സന്ധ്യ സുനില്‍, പി.എസ്. രാജു, വിപിന്‍കുമാര്‍, രാജി ബിജു, ലക്ഷ്മി അശോക്, സിബി ഐസക്, അശോകന്‍ നായര്‍, എം.ആര്‍. അശ്വതി, രമ സുരേഷ്, തോമസ് ഈപ്പന്‍, ചന്ദ്രന്‍ ഉണ്ണിത്താന്‍, ലില്ലി വര്‍ഗീസ്, ഉഷ മോഹന്‍, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു എന്നിവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. മനോജ്കുമാര്‍ സ്വാഗതവും സെക്രട്ടറി ടി.എസ്. സജീഷ് നന്ദിയും പറഞ്ഞു. നദീതീരങ്ങളിൽ ജാഗ്രത നിര്‍ദേശം പത്തനംതിട്ട: കാലവര്‍ഷം കനത്തതിനാലും മണിയാര്‍ ബാരേജിന് മുകള്‍ഭാഗത്തുള്ള കാരിക്കയം, അള്ളുങ്കല്‍, മൂഴിയാര്‍ എന്നീ ചെറുകിട ജലവൈദ്യുതി പദ്ധതിയിലെ വൈദ്യുതി ഉൽപാദനം കൂട്ടിയിട്ടുള്ളതിനാലും മണിയാര്‍ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടു. ഇതുമൂലം മണിയാര്‍ ബാരേജിലെ ഷട്ടറുകള്‍ 30 സൻെറീമീറ്റര്‍ ഉയര്‍ത്തി നിയന്ത്രിത രീതിയില്‍ തുറന്ന് അധികജലം കക്കാട്ടാറിലേക്ക് തുറന്നുവിടേണ്ട സാഹചര്യം ഉണ്ട്. ഷട്ടര്‍ ഉയര്‍ത്തുന്നതുമൂലം കക്കാട്ടാറ്റില്‍ ജലനിരപ്പിലുണ്ടാകുന്ന വര്‍ധന 50 സൻെറീമീറ്ററില്‍ താഴെ മാത്രമായിരിക്കും. മണിയാര്‍, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികള്‍ ഉള്‍പ്പെടെ പമ്പയുടെയും കക്കാട് ആറിൻെറയും തീരത്തുള്ളവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തുകയും ആവശ്യമായ മുന്‍കരുതൽ സ്വീകരിക്കണമെന്നും കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.