നിറപുത്തരി നെല്‍ക്കതിര്‍ ഘോഷയാത്രക്ക് വരവേൽപ്​ നൽകി

കോന്നി: ശബരിമല നിറപുത്തരിക്കുള്ള നെല്‍ക്കതിര്‍ അച്ചന്‍കോവില്‍ ശാസ്തക്ഷേത്രത്തിൻെറ അധീനതയിലുള്ള തമിഴ്നാട്ടിലെ വയലിൽനിന്ന് ഘോഷയാത്രയായി ശബരിമലയിൽ എത്തിച്ചു. ഘോഷയാത്രക്ക് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൻെറ എലിയറക്കലുള്ള നമസ്കാരമണ്ഡപത്തിൽ വരവേൽപ് നൽകി. കല്ലേലികാവിനുള്ള നിറപുത്തരി നെൽക്കതിർ ദേവസ്വം അധികാരികൾ കൈമാറി. കാവ് പ്രസിഡൻറ് സി.വി. ശാന്തകുമാർ, സെക്രട്ടറി സലിംകുമാർ, സന്തോഷ് കല്ലേലി, സി.ആർ. ജയൻ, സാബു കുറുമ്പകര, ജയൻ കോന്നി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.