ഡ്രൈവിങ്​ സ്കൂൾ വർക്കേഴ്സ് യൂനിയൻ മാർച്ചും ധർണയും ഇന്ന്​

പത്തനംതിട്ട: ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി ബുധനാഴ്ച പത്തനംതിട്ട ആർ.ടി.ഒ ഓ ഫിസിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രസർക്കാറിൻെറ കോർപറേറ്റ് പ്രീണനത്തിൻെറ ഭാഗമായി കൊണ്ടുവന്ന വാഹൻ പരിവാഹനിലെ അപാകത പരിഹരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ലേണേഴ്സ് ടെസ്റ്റ് അറ്റൻഡ് ചെയ്യാൻ ആവശ്യമായ രേഖകളുടെ കാര്യത്തിൽ ഏകീകരണം ഇല്ല. ഓരോ ഉദ്യോഗസ്ഥരും അവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് തീരുമാനം എടുക്കുന്നത്. മേലധികാരികൾ പറഞ്ഞാൽപോലും അനുസരിക്കാത്ത അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരാണ് ജില്ലയിൽ ഉള്ളതെന്നും അവർ പറഞ്ഞു. ഒരു ഉദ്യോഗസ്ഥൻ ടെസ്റ്റിനു വരുന്നവരോട് മോശമായാണ് പെരുമാറുന്നത്. നിസ്സാരകാര്യങ്ങൾ പറഞ്ഞ് ടെസ്റ്റിന് ചെല്ലുന്നവരെ തിരിച്ചയക്കുന്നു. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് 30 ദിവസങ്ങൾക്ക് ശേഷം ഡ്രൈവിങ് ടെസ്റ്റിന് ചെന്നാലും ഇത് തന്നെയാണ് അവസ്ഥ. ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകൾ കമ്പ്യൂട്ടർവത്കരിക്കുമെന്ന് സർക്കാർ പറഞ്ഞിട്ടും നടപ്പായില്ല. പത്തനംതിട്ടയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് 5000 രൂപ മാസവാടക ഡ്രൈവിങ് സ്കൂളുകൾ നൽകിയാണ് പ്രവർത്തിക്കുന്നത്. ദൂരസ്ഥലങ്ങളിൽനിന്ന് വരുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള അടിസ്ഥാന സൗകര്യംപോലും അവിടെ ഇല്ല. ഡ്രൈവിങ് സ്കൂളുകാർക്ക് എടപ്പാളിൽ നൽകുന്ന പരിശീലനം സൗജന്യമാക്കണം. വിരമിച്ച ഉദ്യോഗസ്ഥൻെറ നേതൃത്വത്തിൽ അവിടെ പരിശീലനത്തിൻെറ പേരിൽ കോടികളുടെ അഴിമതി നടക്കുന്നു. മിനിമം അഞ്ചു കി.മീ ദൂരപരിധി പാലിച്ചേ ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതി നൽകാവൂ എന്നും ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് തോമസ് എം. പട്യാനി, സെക്രട്ടറി ഷിജു എബ്രഹാം, സോമൻ പിള്ള, മാത്യു എബ്രഹാം എന്നിവർ പെങ്കടുത്തു. പരിപാടികൾ ഇന്ന് പത്തനംതിട്ട ആർ.ടി.ഒ ഓഫിസ്പടി: ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ധർണ -10.00 തടിയൂർ കാർഡ് കൃഷി വിജ്ഞാനകേന്ദ്രം: താറാവുകൃഷി പരിശീലനം -10.00 പത്തനംതിട്ട കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: സ്റ്റുഡൻറ്സ് ട്രാവൽ ഫെസിലിറ്റി യോഗം -വൈകീട്ട് 4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.