കല്ലൂപ്പാറയിൽ അജൈവ മാലിന്യശേഖരണ കേന്ദ്രം പൂർത്തിയായി

മല്ലപ്പള്ളി: കല്ലൂപ്പാറ പഞ്ചായത്തിൽ അജൈവ മാലിന്യശേഖരണ കേന്ദ്രം നിർമാണം പൂർത്തിയായി. പാലത്തിങ്കൽ കവലക്കടുത് ത് പഞ്ചായത്ത് കമ്യൂണിറ്റി സൻെററിനോട് ചേർന്നാണ് കെട്ടിടം പണിതത്. സംസ്ഥാന ശുചിത്വമിഷനും പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് പദ്ധതി പ്രകാരമാണ് മാലിന്യം ശേഖരിക്കുന്നത്. ശുചിത്വമിഷനിൽനിന്ന് ലഭിച്ച 12 ലക്ഷം വിനിയോഗിച്ചാണ് കെട്ടിടം പൂർത്തീകരിച്ചത്. ഓഫിസ്, മാലിന്യശേഖരണം, തരംതിരിക്കൽ എന്നിവക്കായി പ്രത്യേകം മുറികളുമുണ്ട്. പഞ്ചായത്തിലെ 13 വാർഡിലും പ്ലാസ്റ്റിക്കും ഇ-വേസ്റ്റും ഉൾപ്പെടെ മാലിന്യം ഇല്ലാതാക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വീടുകളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽനിന്നും നിശ്ചിത ഫീസ് ഈടാക്കിയാണ് മാലിന്യശേഖരണം നടത്തുന്നത്. ഇതിനായി ഒരു വാർഡിൽനിന്ന് രണ്ടുപേരെ വീതം തെരഞ്ഞെടുത്ത് പരിശീലനം നൽകി. മാലിന്യം ശേഖരിക്കാൻ മാസത്തിൽ ഒരുതവണ കർമസേന അംഗങ്ങൾ വീടുകളിൽ എത്തും. ആദ്യ ഘട്ടത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം ശേഖരിക്കും. കുപ്പികൾ രണ്ടാംഘട്ടം മുതൽ ശേഖരിക്കും. പദ്ധതിയുടെ ഉദ്ഘാടനം വൈകാതെ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.