പോസ്​റ്റ്​ മാറ്റിസ്ഥാപിക്കണമെന്ന്​ ആവശ്യം

ചുങ്കപ്പാറ: ജങ്ഷനിൽ അപകടഭീഷണി ഉയർത്തി നിൽക്കുന്ന 11 കെ.വി വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തം. ചാലാപ്പള്ളി-കോട്ടാങ്ങൽ റോഡ് നവീകരത്തിൻെറ ഭാഗമായി വീതികൂട്ടി കലുങ്ക് നിർമിച്ചതോടെ വൈദ്യുതി പോസ്റ്റ് റോഡിലായി. പോസ്റ്റ് നിൽക്കുന്ന ഭാഗത്തുകൂടി ഒരു വാഹനത്തിന് കടന്നുപോകാം. പൊന്തൻപുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പോസ്റ്റിനോട് ചേർന്നാണ് പോകുന്നത്. ഇത് അപകടത്തിന് കാരണമാകും. വളവായതിനാൽ അടുത്ത് എത്തിയാേല പോസ്റ്റ് കാണാനും കഴിയൂ. ഇതും അപകടസാധ്യത വർധിപ്പിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.