ഉത്സവവും ഭാഗവത സപ്താഹവും

തിരുവല്ല: പാലിയേക്കര വടക്ക് മഹാദേവര്‍ ഹനുമദ് ക്ഷേത്രത്തില്‍ ഉത്സവം, ഭാഗവത സപ്താഹം എന്നിവ ബുധനാഴ്ച തുടങ്ങും. വ ൈകീട്ട് ഏഴിന് തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണന്‍ ഭട്ടതിരിപ്പാട് ഉത്സവക്കൊടിയേറ്റ് നിര്‍വഹിക്കും. 7.45ന് നടി ഇന്ദിര തമ്പി കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. എട്ടിന് ചാക്യാര്‍കൂത്ത്, നൃത്താര്‍ച്ചന, മോഹിനിയാട്ടം, നൃത്തനൃത്യങ്ങള്‍ എന്നിവ നടക്കും. രണ്ടിന് രാത്രി 9.30ന് നൃത്തം, മൂന്നിന് രാത്രി 8.45ന് തിരുവാതിര, നാലിന് രാത്രി പ്രിയംവദ ഷണ്‍മുഖാനന്ദൻെറ പ്രഭാഷണം. അഞ്ചിന് 11ന് രുക്മിണിസ്വയംവരം, രാത്രി എട്ടിന് കഥകളിപ്പദകച്ചേരി, 10ന് പൂതനാമോക്ഷം കഥകളി. ആറിന് രാത്രി 10.30ന് കോമഡി ഡാന്‍സ്. ഏഴിന് 2.30ന് ഓട്ടന്‍തുള്ളല്‍, രാത്രി 7.30 ന് മാനസ ജപലഹരി, എട്ടിന് 11 മണിക്ക് കാവില്‍പൂജ, 5.30ന് പ്രതിഷ്ഠദിന ഘോഷയാത്ര, രാത്രി എട്ടിന് ഭരതനാട്യം എന്നിവയാണ് പ്രധാന പരിപാടികള്‍. തിരുവല്ല ബൈപാസ്: പണി മുടങ്ങാതിരിക്കാൻ മണ്ണ് ലഭ്യത ഉറപ്പാക്കും തിരുവല്ല: ബൈപാസ് പണി മുടങ്ങാതിരിക്കാൻ മണ്ണ് ലഭ്യത ഉറപ്പുവരുത്താന്‍ ജില്ല ഭരണകൂടത്തിൻെറ നിര്‍ദേശം. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ജിയോളജിസ്റ്റിനു നിർദേശം നല്‍കിയതെന്ന് മാത്യു ടി. തോമസ് എം.എല്‍.എ അറിയിച്ചു. 1500 മീറ്റര്‍ ക്യൂബ് അളവില്‍ മണ്ണാണ് ഉടൻ വേണ്ടത്. ശനിയാഴ്ചയോടെ മണ്ണ് എടുക്കാൻ അനുമതി ലഭ്യമാക്കും. എടുക്കുന്ന മണ്ണ് തിരുവല്ല ബൈപാസ് പണിക്ക് മാത്രമാണ് വിനിയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ പൊലീസിനെ ചുമതലപ്പെടുത്തി. ബൈപാസ് പണി ഇപ്പോള്‍ നിലച്ചിരിക്കുകയല്ലെന്ന് എം.എല്‍.എ പറഞ്ഞു. രാമന്‍ചിറയില്‍ പൈലുകളുടെ ബലപരിശോധന കഴിഞ്ഞുമാത്രമേ അവിടെ തുടര്‍പണി നടക്കൂ. നിർമാണപുരോഗതി വിലയിരുത്താന്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. അടിയന്തര സഹായം ലഭ്യമാക്കണം പത്തനംതിട്ട: കഴിഞ്ഞദിവസം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീട് നശിച്ചവർക്കും കൃഷി നാശം സംഭവിച്ച കർഷകർക്കും അടിയന്തര ധനസഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.