പത്തനംതിട്ട: പത്തനംതിട്ടയിൽ തിങ്കളാഴ്ചയും കഞ്ചാവ് വേട്ട. ഇതര സംസ്ഥാന തൊഴിലാളികളില്‍നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടി. രണ്ടുപേർ അറസ്റ്റിൽ. പശ്ചിമബംഗാളിലെ കൂച്ച്ബെഹാര്‍ കോട്ട സ്വദേശികളായ അതോര്‍ അലി(29), മുസ്താഫിജാര്‍ റഹ്മാന്‍(24) എന്നിവരെയാണ് വലഞ്ചുഴി തോണ്ടല്‍പടി ജങ്ഷനില്‍നിന്ന് പിടികൂടിയത്. സംശയാസ്പദ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് പത്തനംതിട്ട എസ്.ഐ ബിജു ചോദ്യംചെയ്തപ്പോഴാണ് ബാഗിനുള്ളില്‍ കഞ്ചാവ് കണ്ടെത്തിയത്. തുടര്‍ന്ന് സി.ഐ സുനില്‍കുമാറിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി തേടിയെത്തിയ ഇവര്‍ പത്തനംതിട്ടയില്‍ കുടുംബമായി കഴിയുകയാണ്. ബംഗാളില്‍നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇരുവരും സമ്മതിച്ചതായി സി.ഐ പറഞ്ഞു. സ്‌കൂൾ-കോളജ് വിദ്യാര്‍ഥികള്‍ക്കാണ് കഞ്ചാവ് വിറ്റിരുന്നത്. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞദിവസം നാലരകിലോ കഞ്ചാവുമായി അഴൂര്‍ വഞ്ചിമുക്കിനു സമീപത്തെ വാടകവീട്ടില്‍നിന്ന് മൂന്ന് അസം സ്വദേശികള്‍ പിടിയിലായിരുന്നു. അസം സ്വദേശികളായ സുമന്താപോള്‍, സന്‍ജീബ് അധികാരി, പ്രശാന്ത പോള്‍ എന്നിവരാണ് പിടിയിലായത്. തിരിച്ചറിയല്‍ രേഖകളോ കരാര്‍ വ്യവസ്ഥകളോ ഇല്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വീട് വാടകക്ക് നല്‍കുന്ന പ്രവണത വര്‍ധിച്ചു വരുന്നതായി സി.ഐ പറഞ്ഞു. കൃത്യമായി രേഖകള്‍ വാങ്ങാതെ വാടകക്ക് താമസിപ്പിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ ആരെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ വീട്ടുടമസ്ഥനും പ്രതിചേര്‍ക്കപ്പെടുമെന്നും സി.ഐ അറിയിച്ചു. താലൂക്ക് ഒാഫിസ് മാർച്ച് ഇന്ന് മല്ലപ്പള്ളി: പൊന്തൻപുഴ സമരസമിതിയുടെ മല്ലപ്പള്ളി താലൂക്ക് ഒാഫിസ് മാർച്ച് ചൊവ്വാഴ്ച നടക്കും. മല്ലപ്പള്ളി പാലത്തിനു സമീപത്തുനിന്ന് രാവിലെ 10ന് ആരംഭിക്കുന്ന മാർച്ച് എം. ഗീതാനന്ദൻ ഉദ്ഘാടനം ചെയ്യും. ഒന്നര നൂറ്റാണ്ടിെൻറ കൈവശപാരമ്പര്യമുള്ള 500ൽപരം പെരുമ്പെട്ടിനിവാസികളുടെ പട്ടയാപേക്ഷ സമർപ്പിക്കാനാണ് മാർച്ച് നടത്തുന്നത്. കർഷകരുടെ ഭൂമി വനമാണെന്നും ഇവർ കൈയേറ്റക്കാരാണെന്നും താലൂക്ക് ഉദ്യോഗസ്ഥർ പറയുന്നു. ഈ പ്രദേശത്തെ വനത്തിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഗവ. സെക്രട്ടറിയുടെയും കലക്ടറുടെയും 1958ലെ ഉത്തരവ് മല്ലപ്പള്ളി തഹസിൽദാർ നടപ്പാക്കിയില്ല. ഇതിലുള്ള ജനകീയ പ്രതിഷേധമാണ് ഇതെന്നും സമരസമിതി പറഞ്ഞു. കെ.ഇ. അബ്‌ദുറഹ്‌മാൻ, ഡോ. ജോസ് പാറക്കടവിൽ, അലക്സ് കണ്ണമല, റഫീഖ് ചാമക്കാല, എ. ജി. സദാശിവൻ, എൻ.കെ. ബിജു എന്നിവർ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.