കോഴഞ്ചേരി: വെള്ളപ്പൊക്കം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആറന്മുള പൈതൃകഗ്രാമ കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ പി.ആർ. ഷാജി ഹൈകോടതിയില്‍ . സംസ്ഥാന ചീഫ് സെക്രട്ടറി, വൈദ്യുതി ബോര്‍ഡ്, ഡാം സേഫ്റ്റി അതോറിറ്റി, വനം-വന്യജീവി വകുപ്പ്്, ജലവിഭവ വകുപ്പ്് എന്നിവര്‍ക്കെതിരെയാണ് ഹരജി. പ്രകൃതിക്ഷോഭത്തെ നേരിടുന്നതിൽ സര്‍ക്കാറിന് ശരിയായ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് ഹരജിയിൽ ആരോപിക്കുന്നു. ഗണേശോത്സവം ഇന്ന് സമാപിക്കും പത്തനംതിട്ട: ശിവസേനയുടെയും ഗണേശോത്സവ ട്രസ്റ്റിെൻറയും നേതൃത്വത്തിൽ നടക്കുന്ന ഗണേശോത്സവത്തിന് തിങ്കളാഴ്ച സമാപനം. ദുരിത നിവാരണ പൂജയോടെയാണ് നിമജ്ജനം നടക്കുന്നത്. വൈകീട്ട് നാലിന് പത്തനംതിട്ട റിങ് റോഡിൽ മണ്ണാറമല അമ്പലത്തിെൻറ കാണിക്കവഞ്ചിക്ക് സമീപത്തുനിന്ന് ഘോഷയാത്ര ആരംഭിക്കും. ഏഴിന് വലഞ്ചുഴി ക്ഷേത്രകടവിൽ നിമജ്ജനം നടക്കും. കെ.പി.എം.എസ് ജില്ല സെക്രട്ടറി പി.ബി. സുരേഷ്, കേരള പാണർ െഡവപല്മെൻറ് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് പി.വി. ഭാസ്കരൻ, ശിവസേന ജില്ല കൺവീനർ ദിലീപ് ചെറുവള്ളി എന്നിവർ നേതൃത്വം നൽകും. വിവാഹം അടൂർ: കണ്ണേങ്കാട് അംജിത് വില്ലയിൽ തങ്കപ്പെൻറയും സഫറായുടെയും മകൾ അസ്ജയും അടൂർ കണ്ണേങ്കാട് ദാവുസ്സലാമിൽ എസ്. ഹബീബിെൻറയും റസിയാബീഗത്തിെൻറയും മകൻ ആദിൻ ജാഷിദും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.