കുടുംബശ്രീ വഴി ഒരുലക്ഷം വായ്പ: നടപടി പാളുന്നു

പന്തളം: പ്രളയദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് ഗൃഹോപകരണങ്ങൾ വാങ്ങാൻ കുടുംബശ്രീ വഴി ഒരുലക്ഷം രൂപ വായ്പ നൽകാനുള്ള സർക്കാർ ഉത്തരവ് പാളുന്നു. എന്നാൽ, ഒരു അയൽക്കൂട്ടത്തിന് പരമാവധി 10 ലക്ഷം രൂപ വരെേയ വായ്പ അനുവദിക്കാവൂ എന്നാണ് റിസർവ് ബാങ്ക് നിർദേശം. സംസ്ഥാനത്തെ കുടുംബശ്രീകളിൽ 10 മുതൽ 20 വരെ കുടുംബങ്ങളിൽനിന്നുള്ള സ്ത്രീകളാണ് അംഗങ്ങളായുള്ളത്. രൂക്ഷമായ പ്രളയദുരന്ത മേഖലകളിൽ ഓരോ കുടുംബത്തിനും ഒരുലക്ഷം രൂപയിലധികം വരുന്ന തുകയുടെ നാശനഷ്ടമാണുണ്ടായത്. നഷ്ടത്തി​െൻറ തോത് കണക്കാക്കി പരമാവധി ഒരു കുടുംബത്തിന് ഒരുലക്ഷം രൂപ വരെ അനുവദിക്കാമെന്നാണ് നിർദേശം. ജില്ലയിൽ പ്രളയം നാശം വിതച്ച പന്തളം, കോഴഞ്ചേരി, ആറന്മുള, തിരുവല്ല, റാന്നി തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളിലെല്ലാം നാശത്തി​െൻറ കണക്ക് ഒരുലക്ഷത്തിലധികം വരും. ഇങ്ങനെ 20 കുടുംബങ്ങളുള്ള അയൽക്കൂട്ടങ്ങളിൽ ഒരുലക്ഷം രൂപ വീതം നൽകാമെന്ന നിർദേശം പാലിക്കാൻ കഴിയാത്ത സ്ഥിതിയാണ്. 10 ലക്ഷം രൂപ ലഭിച്ചാൽ ഇങ്ങനെയുള്ള കുടുംബശ്രീകളിൽ പരമാവധി 50,000 രൂപ വരെയെ ലഭിക്കാൻ സാധ്യതയുള്ളൂ. കൂടാതെ നിലവിൽ വായ്പയുള്ള കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ നിഷേധിക്കാൻ ശ്രമം നടക്കുന്നതായും പരാതി ഉയരുന്നു. ഒരു കുടുംബശ്രീ അംഗത്തിന് പരമാവധി നൽകാൻ കഴിയുന്ന വായ്പത്തുക 1,50,000 രൂപ വരെയാണ്. നിലവിൽ വായ്പയുള്ള കുടുംബശ്രീ അംഗങ്ങൾക്ക് ദുരിതാശ്വാസ വായ്പ നൽകാൻ ബാങ്കുകൾ വിമുഖത കാട്ടുന്നതായും ആക്ഷേപമുണ്ട്. ഇങ്ങനെയുള്ള കുടുംബശ്രീകൾക്ക് വായ്പ നിഷേധിക്കാൻ പാടില്ലെന്ന് വ്യാഴാഴ്ച ചേർന്ന ബാങ്കുതല സമിതി യോഗത്തിൽ നിർദേശം നൽകിയതായി അറിയുന്നു. ദേവരു ക്ഷേത്രം പുനർനിർമിക്കണമെന്ന് ദേവപ്രശ്ന വിധി പന്തളം: കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിനു കിഴക്കു ഭാഗത്തുണ്ടായിരുന്ന ദേവരു ക്ഷേത്രം പുനർനിർമിക്കണമെന്ന് ദേവപ്രശ്ന വിധി. പുത്തൻകാവിൽ ക്ഷേത്രത്തിൽ കൈമുക്ക് രാമൻ അക്കിത്തിരിപ്പാടി​െൻറ നേതൃത്വത്തിൽ നടന്ന ദേവപ്രശ്നത്തിലാണ് പരിഹാരക്രിയകൾ നിർദേശിച്ചത്. മഹാഗണപതിഹോമവും ഗ്രാമരക്ഷക്കായി കുരുതി പൂജയും നടത്തണം. മഹാക്ഷേത്രങ്ങളിലും സമീപക്ഷേത്രങ്ങളിലും വഴിപാടുകൾ നടത്തണം. അടവിയുടെ സ്ഥാനം വടക്കുഭാഗത്തേക്ക് മാറ്റണം. സർപ്പബലിയും നവീകരണ കലശവും നടത്തണമെന്നും വിവാഹമണ്ഡപം വടക്കുഭാഗത്തേക്ക് മാറ്റണമെന്നും നിർദേശിച്ചു. രാരിച്ചൻകുട്ടി ഉള്യേരി, പെരുമ്പാവൂർ അച്യുതൻ നായർ, അരവിന്ദ്, മധു എന്നിവർ പങ്കെടുത്തു. പരിഹാരക്രിയ ഉടൻ തുടങ്ങമെന്ന് ക്ഷേത്രഭരണ സമിതി പ്രസിഡൻറ് സി. വിനോദ് കുമാർ, സെക്രട്ടറി ശരവൺ ആർ. നാഥ് എന്നിവർ പറഞ്ഞു. പരിപാടികൾ ഇന്ന് പത്തനംതിട്ട തൈക്കാവ് മൗണ്ട് താബോർ ആശ്രമം: ധ്യാനം -രാവിലെ 10.00 കോന്നി മാർക്കറ്റ് സഹകരണ സംഘം: വാർഷിക പൊതുയോഗം -ഉച്ച. 2.00 പത്തനംതിട്ട സ​െൻറ് സ്റ്റീഫൻസ് ഒാഡിറ്റോറിയം: സൗഹൃദ കൂട്ടായ്മ നേതൃത്വത്തിൽ പി.കെ. ജഗദീഷ് അനുസ്മരണം -വൈകു. 3.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.