പെരുനാട് പോസ്​റ്റ്​ ഓഫിസ്​ പ്രവർത്തനം നിലച്ചിട്ട് ഒരുമാസം

വടശേരിക്കര: പ്രളയക്കെടുതിയെത്തുടർന്ന് പൂർണമായി വെള്ളത്തിൽ മുങ്ങിയ പെരുനാട് മെയിൻ പോസ്റ്റ് ഓഫിസ് പ്രവർത്തനം നിലച്ചിട്ട് ഒരുമാസം പിന്നിടുന്നു. പെരുനാടിനു കീഴിലുള്ള ഏഴോളം പോസ്റ്റ് ഓഫിസ് ബ്രാഞ്ചുകളുടെ പ്രവർത്തനവും ഇതോടെ താളംതെറ്റി. പെരുനാട് മാർക്കറ്റിനു സമീപമുള്ള മറ്റൊരു കെട്ടിടത്തിൽ താൽക്കാലികമായി പോസ്റ്റ്ഒാഫിസ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇൻറർനെറ്റ് സംവിധാനവും മറ്റും ലഭ്യമാകാത്തതിനാൽ പോസ്റ്റൽ ബാങ്കിങ് ഉൾപ്പെടെയുള്ള പണമിടപാടുകളും മറ്റ് സാമ്പത്തിക ക്രയവിക്രയങ്ങളും നടത്താൻ കഴിയാതെ നാട്ടുകാർ ബുദ്ധിമുട്ടിലാണ്. ഇപ്പോൾ വടശേരിക്കര പോസ്റ്റ് ഒാഫിസിനു കീഴിലാണ് പെരുനാട്ടിലെ താൽക്കാലിക ഓഫിസി​െൻറ പ്രവർത്തനം. പോസ്റ്റൽ ഇടപാടുകളെ ഏറെ ആശ്രയിക്കുന്ന മലയോരമേഖലയിലെ ഏഴോളം ബ്രാഞ്ച് പോസ്റ്റ് ഒാഫിസുകളിൽ ഇടപാടുകളും എഴുത്തുകുത്തുകളും സുഗമമായി നടക്കാൻ പെരുനാട് പോസ്റ്റ് ഒാഫിസ് പൂർണസജ്ജമായി പ്രവർത്തിക്കേണ്ടതുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.