മൂഴിയാർ ഡാമി​െൻറ സംഭരണിയിൽ വൻതോതിൽ മണൽതിട്ട

ചിറ്റാർ: പ്രളയത്തിലും പേമാരിയിലും വൻ മണൽതിട്ട രൂപം കൊണ്ടു. മഹാപ്രളയത്തിലെ വെള്ളമൊഴുക്കിൽ മൂഴിയാർ ഡാമി​െൻറ സംഭരണികളിൽ വൻതോതിൽ മണലടിഞ്ഞുകൂടി. ഇതുമൂലം സംഭരണശേഷിയുടെ ആഴം കുറഞ്ഞുവരുകയാണ്. കിഴക്കൻ വനമേഖലയിലെ ഡാമുകളുടെ ജലസംഭരണികളിലും നദികളിലും തോടുകളിലും ടൺ കണക്കിന് മണലാണ് അടിഞ്ഞുകിടക്കുന്നത്. ഇതോടെ സംഭരണികളുടെയും നദികളുടെയുമൊക്കെ ആഴം വലിയ അളവിൽ കുറഞ്ഞു. 192 മീറ്റർ ശേഷിയുള്ള മൂഴിയാർ ഡാമി​െൻറ ഏറിയ ഭാഗവും മണൽ വന്നുമൂടി കിടക്കുകയാണ്. ശബരിഗിരി പദ്ധതിയുടെ പവർ ഹൗസിനു സമീപത്തെ സായിപ്പുംകുഴി തോട്ടിലെ കുത്തൊഴുക്കിലൂടെയാണ് മണൽ ഡാമിൽ എത്തിയത്. മാസങ്ങളോളം വാരിയാലും തീരാത്തത്ര മണലാണ് ഇവിടെ അടിഞ്ഞിട്ടുള്ളത്. ചളി അൽപം പോലുമില്ലാത്ത വെളുത്ത നിറത്തോടു കൂടിയ മണലാണിത്. കിഴക്കൻ മലനിരകളിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഒഴുകിയെത്തിയതാണിത്. കക്കി-ആനതോട്, പമ്പ ഡാമുകളിലെ നീരൊഴുക്കു മേഖലയിലെല്ലാം വലിയ തോതിൽ മണൽ വന്നടിഞ്ഞിട്ടുണ്ട്. 35.35 മീറ്റർ സംഭരണ ശേഷിയുള്ളതാണ് മണിയാർ ഡാം. കിലോമീറ്ററോളം ദൂരത്തിൽ കക്കാട്ടാറ്റിലും വലിയ തോതിൽ മണൽ വന്നടിഞ്ഞു കിടക്കുകയാണ്. ഇതും ഡാമി​െൻറ സംഭരണ ശേഷി ഏറെ കുറയാൻ കാരണമാകും. അള്ളുങ്കൽ, കരികയം മുതലവാരം ഡാമുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. നദികളുടെയും പ്രധാന തോടുകളുടെയും സ്ഥിതിയും ഇതുതന്നെയാണ്. നദിയിലെ വെള്ളമൊഴുക്കി​െൻറ വേഗം കുറഞ്ഞപ്പോൾ മണൽ കുന്നുകൂടി കിടക്കുന്നതു കാണാൻ കഴിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.