ചിറ്റാർ: ഒടുവിൽ വിപുലിെൻറ സ്വപ്നം സഹപാഠികൾ പൂർത്തീകരിച്ചു. തങ്ങളുടെ സഹപാഠിക്ക് കയറിക്കിടക്കാൻ വീടിെല്ലന്ന് മനസ്സിലാക്കി അവർ സ്നേഹവീടൊരുക്കി. സീതത്തോട് കെ.ആർ.പി.എം സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ചിറ്റാർ വില്ലൂന്നിപ്പാറ മടക്കമൂട്ടിൽ സുശീലയുടെ മകൻ വിപുലിനും കുടുംബത്തിനുമാണ് സഹപാഠികൾ വീട് നിർമിച്ചു നൽകിയത്. ചിറ്റാർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് സഹായത്തോടെ നിർമിച്ച വീടിെൻറ താക്കോൽദാനം സ്കൂൾ മാനേജർ വി.ആർ. രാധാകൃഷ്ണൻ നിർവഹിച്ചു. വിപുലിനും കുടുംബത്തിനും അന്തിയുറങ്ങാൻ വാസയോഗ്യമായ വീടില്ലായിരുന്നു. ചെറിയ ഒരു ഷെഡിലാണ് അമ്മയും ഇളയ സഹോദരിയും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ഒരു വർഷം മുമ്പ് പിതാവ് ബിജു മരിച്ചതിനെ തുടർന്ന് കുടംബത്തിെൻറ മുഴുവൻ ചുമതലയും വിപുലിനായിരുന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും സജീവ സാന്നിധ്യമായിരുന്നെങ്കിലും തെൻറ അവസ്ഥ ആരെയും അറിയിക്കാതെയാണ് സ്കൂളിൽ എത്തിയിരുന്നത്. കുടുംബത്തിെൻറ ദയനീയ അവസ്ഥ കൂട്ടുകാർ വിപുലിെൻറ വീട്ടിൽ എത്തിയപ്പോഴാണ് മനസ്സിലാക്കിയത്. തുടർന്ന് അവർ അധ്യാപകരുമായി വിഷയം സംസാരിച്ചു. സ്കൂൾ പി.ടി.എയും മാനേജ്മെൻറും അധ്യാപകരും വിദ്യാർഥികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് വീടുപണിയാൻ തീരുമാനമായത്. നിർമാണച്ചുമതല സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് ഏറ്റെടുത്തു. എൻ.എസ്.എസ് യൂനിറ്റിലെ കുട്ടികളുടെ ശ്രമദാനത്തിലൂടെ ഏകദേശം അഞ്ചര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന താക്കോൽദാന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് ലേഖ സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി. നന്ദകുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രിൻസിപ്പൽ സി.ആർ. ശ്രീരാജ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എൻ. അനുരാഗ്, പി.ടി.എ പ്രസിഡൻറ് എം.കെ. സുനിൽകുമാർ, പ്രധാനാധ്യാപിക ജി. വസന്തകുമാരിയമ്മ, ബിജുകുമാർ, മീന രാമചന്ദ്രൻ, മനോജ് ബി. നായർ, നൈനു കെ. ജോൺ, അമേയ ആർ. നായർ, ബ്ലസൻ ജോർജ് തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.