കൈപ്പട്ടൂർ സർവിസ്​ സഹകരണ ബാങ്ക്​ കുടമുക്ക്​ ശാഖ ഉദ്​ഘാടനം ചെയ്​തു

പത്തനംതിട്ട: കൈപ്പട്ടൂർ സർവിസ് സഹകരണ ബാങ്കി​െൻറ കുടമുക്ക് ശാഖയുടെ പുതിയ കെട്ടിടത്തി​െൻറ ഉദ്ഘാടനം മന്ത്രി മാത്യു ടി. േതാമസ് നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് പ്രഫ.പി.ജെ. പത്രോസ് അധ്യക്ഷതവഹിച്ചു. ആധുനികരീതിയിൽ പണിത ഒാഫിസ് കൗണ്ടറി​െൻറ ഉദ്ഘാടനം അടൂർ പ്രകാശ് എം.എൽ.എ നിർവഹിച്ചു. സേഫ്ലോക്കറി​െൻറ ഉദ്ഘാടനം കേരള പ്രൈമറി കോ ഒാപറേറ്റിവ് അസോസിയേഷൻ പ്രസിഡൻറ് പി.ജെ. അജയകുമാർ നിർവഹിച്ചു. ബാങ്ക് സെക്രട്ടറി കെ. തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തോമസ് ജോസ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിസിമോൾ ജോസഫ്, സഹകരണ സംഘം അസി. രജിസ്ട്രാർ (ജനറൽ) അനിരുദ്ധൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം റോസമ്മ ബാബുജി, ഗ്രാമപഞ്ചായത്ത് അംഗം അമ്പിളി ജി. നായർ, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൻ ശ്രീജി അജി, പി.എസ്. കൃഷ്ണകുമാർ, രാജു ജി. നെടുവംപുറം, ആർ. മോഹനൻ നായർ, സജി കൊട്ടക്കാട്, ജോൺ മാങ്കൂട്ടത്തിൽ, എം.കെ. സദാശിവൻ, സോമൻ പാമ്പായിക്കോട്, എസ്. അനിയൻ, എം.എസ്. ജോൺ, പി. ഗോപാലകൃഷ്ണൻ നായർ, പി.ജെ. വർഗീസ്, കെ. രാംദാസ്, രാധ എസ്.കുമാർ, കെ. ശ്രീലത, പി.കെ. ശാന്തമ്മ എന്നിവർ സംസാരിച്ചു. പന്തളം 33 കെ.വി സബ്സ്റ്റേഷൻ നിർമാണം തകരാറിലായി പന്തളം: സമാനതകളില്ലാത്ത പ്രളയജലത്തിൽ പന്തളത്തി​െൻറ ചിരകാലസ്വപ്നമായ 33 കെ.വി സബ്സ്റ്റേഷൻ നിർമാണം തകരാറിലായി. പൂഴിക്കാട് ചിറമുടിൽ ദ്രുതഗതിയിൽ നിർമാണം നടന്നുവന്നിരുന്ന 33 കെ.വി സബ്സ്റ്റേഷ​െൻറ പണിക്കാണ് കഴിഞ്ഞ വെള്ളപ്പൊക്കം തടസ്സമായത്. വൈദ്യുതി ലൈൻ വലിക്കുന്നതു ഉൾെപ്പടെ സ്റ്റേഷൻ യാർഡി​െൻറയും കൺേട്രാൾ റൂമി​െൻറയും പണി പുരോഗമിക്കുന്നതിനിടയാണ് മലവെള്ളപ്പാച്ചിലിൽ പദ്ധതി ആകെ തകിടം മറിച്ചത്. പദ്ധതി പ്രദേശത്തി​െൻറ ചുറ്റുമതിൽ കവിഞ്ഞെത്തിയ വെള്ളം താൽക്കാലിക ഓഫിസ് വിഴുങ്ങിയതോടെ രേഖകളെല്ലാം നശിച്ചു. വെള്ളം ഇറങ്ങിയ മുറക്ക് അവ ഉണക്കിയെടുക്കുന്ന തിരക്കിലാണ് ഉദ്യോഗസ്ഥർ. വെള്ളം ഇറങ്ങിയെങ്കിലും എക്കൽ മണ്ണ് നീക്കം ചെയ്തു പണി പുനരാരംഭിക്കാൻ തൊഴിലാളികൾ ഏറെ പണിപ്പെടുകയാണ്. നേരേത്ത നിശ്ചയിച്ച സമയത്ത് പദ്ധതി കമീഷൻ ചെയ്യാൻ കഴിയില്ലെന്ന് ജീവനക്കാർ പറഞ്ഞു. നഗരങ്ങളിലെ വൈദ്യുതി ശൃംഖല ശക്തിപ്പെടുത്താനുള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൂഴിക്കാട് ചിറമുടിയിൽ 33 കെ.വി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നത്. 2016 ഡിസംബർ 26നാണ് പണി തുടങ്ങിയത്. 5.16 കോടിയാണ് എസ്റ്റിമേറ്റ്. സബ്സ്റ്റേഷൻ പ്രവർത്തനത്തിനായി ഇടപ്പോൺ 220 കെ.വി സബ്സ്റ്റേഷനിൽനിന്ന് പൂഴിക്കാടുവരെ 6.5 കി.മീ. ലൈൻ സ്ഥാപിക്കുന്ന പണികളും യുദ്ധകാല അടിസ്ഥാനത്തിൽ നടക്കുന്നതിനിടെയാണ് വെള്ളപ്പൊക്കം ഉണ്ടായത്. അതോടെ പദ്ധതി അവതാളത്തിലായി. വെള്ളം ഇറങ്ങിയതോടെ സബ്സ്റ്റേഷ​െൻറ പണി ഉഷാറായിട്ടുണ്ടെങ്കിലും ലൈൻ കടന്നുവരുന്ന ചേരിക്കൽ ഭാഗത്ത് നിർമാണത്തിനു ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, വെള്ളം കയറാത്ത ഭാഗത്തു പണി പുരോഗമിക്കുന്നുണ്ട്. പദ്ധതി കമീഷൻ ചെയ്യുന്നതോടെ പന്തളം, അടൂർ, തുമ്പമൺ, കുളനട എന്നിവിടങ്ങളിലെ 35,000 ഉപഭോക്താക്കൾക്കാണ് പ്രയോജനം ലഭിക്കുക. പദ്ധതി പൂർത്തീകരിച്ച് എത്രയും വേഗം കമീഷൻ ചെയ്യാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥരെങ്കിലും ലൈസൻസ് ലഭിക്കണമെങ്കിൽ അതു കടന്നുവരുന്ന വഴിയിലെ വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.