സാമൂഹിക വ്യാപനം മുന്നില്‍കണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്തണം –മന്ത്രി കെ. രാജു

പത്തനംതിട്ട: ജില്ലയില്‍ കണ്ടെയ്​ൻമ​െൻറ്​ സോണുകളും ക്ലസ്​റ്ററും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാമൂഹിക വ്യാപനം മുന്നില്‍കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള വനം-വന്യജീവി വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. പുതിയ സി.എഫ്.എല്‍.ടി.സികള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടി വിലയിരുത്തുന്നതിന്​ ചേര്‍ന്ന വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ദൈനംദിനം രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കണ്ടെയ്​ൻമ​െൻറ് സോണുകളും ക്ലസ്​റ്ററുകളും രൂപപ്പെട്ടത്. ഓരോ ഗ്രാമപഞ്ചായത്തിലും 100 ബെഡുകള്‍ എന്ന രീതിയില്‍ സി.എഫ്.എല്‍.ടി.സികള്‍ ക്രമീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. സി.എഫ്.എല്‍.ടി.സികളിലെ സാമ്പത്തിക സഹായത്തെ സംബന്ധിച്ച ഉത്തരവുകള്‍ എല്ലാ തലത്തിലും എത്തിയിട്ടുണ്ട്. ​െചലവുകള്‍ നടത്തുന്നതിനായി രണ്ടു ഗഡുക്കളായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ തുക നല്‍കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തന്നെ ​െചലവുകള്‍ വഹിക്കാം. 


സി.എഫ്.എല്‍.ടി.സികള്‍ക്കായി കണ്ടെത്തിയ കെട്ടിടങ്ങളില്‍ 100 ബെഡുകള്‍ ക്രമീകരിക്കാന്‍ സാധിക്കുന്നതാണ് ഉത്തമം. പരമാവധി 100 ബെഡുകള്‍ ക്രമീകരിക്കാവുന്ന കെട്ടിടം എന്ന രീതിയില്‍ സജ്ജീകരിക്കണം. സി.എഫ്.എൽ.ടി.സികളുടെ പ്രവര്‍ത്തനത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാനേജിങ് കമ്മിറ്റി ചേരണം. ഏകോപനത്തിനായി നോഡല്‍ ഓഫിസറായി ഒരാള്‍ക്ക് ചാര്‍ജ് നല്‍കണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് കൃത്യമായ വേതനം നല്‍കണം. രോഗവ്യാപനത്തെ നിയന്ത്രണവിധേയമാക്കി ഭയപ്പെടാതെ മുന്നോട്ടുപോകാമെന്നും മന്ത്രി പറഞ്ഞു.


ജില്ലയില്‍ ദിവസേന 1200 ടെസ്​റ്റുകള്‍ വീതം നടത്തുന്നുണ്ട്. കുമ്പഴ ക്ലസ്​റ്ററില്‍ 182 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 9200 ബെഡുകള്‍ ഒരുക്കുന്നതിന് ആവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സ​െൻററുകളിലേക്ക് ആവശ്യമായ മറ്റു സാധന സാമഗ്രികള്‍ ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ സജ്ജീകരിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ച തുക ഉപയോഗിക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ ദുരന്തനിവാരണ ഫണ്ടും ഉപയോഗിക്കാം. സ​െൻററുകള്‍ക്കായി ഹോസ്​റ്റലുകള്‍, സ്‌കൂള്‍, കോളജ്, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 10 കോടിയില്‍ കുറയാത്ത തുക ജില്ലക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. 
ഭക്ഷണം, ശുചീകരണം തുടങ്ങിയവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. ശുചീകരണ തൊഴിലാളികളെ മാനേജിങ്​ കമ്മിറ്റിക്ക് കണ്ടെത്താം. ടോയ്​ലറ്റ് സംവിധാനം ആവശ്യത്തിന് ഒരുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയറുടെ സഹായത്തോടെ വൈദ്യുതി, പ്ലംബിങ് തുടങ്ങിയവ ചെയ്യണം. എം.പി, എം.എല്‍.എമാര്‍ മറ്റു ചുമതലകള്‍ വഹിക്കും. 


100 കിടക്കകളുള്ള സി.എഫ്.എല്‍.ടി.സിയില്‍ രണ്ട് ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്​റ്റാഫ് തുടങ്ങിയവരെ നിയമിക്കും. ആവശ്യാനുസരണം ആരോഗ്യപ്രവര്‍ത്തകരെ ഡി.എം.ഒയുടെ നേതൃത്വത്തില്‍ പിന്നീട് നിയമിക്കും. വൈദ്യുതി വെള്ളം എന്നിവ ഉറപ്പാക്കണം. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണം. 
കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ സേവനവും ലഭ്യമാക്കാം. ഭക്ഷണവിതരണം, മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം സാധനങ്ങള്‍ എത്തിച്ചുകൊടുക്കുക, സ​െൻററി​​െൻറ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയവ സന്നദ്ധപ്രവര്‍ത്തകരുടെ സേവനങ്ങളില്‍ ഉള്‍പ്പെടും. പൊലീസ് സ്​റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഡി.എം.ഒയുടെ നിര്‍ദേശപ്രകാരം ടെസ്​റ്റുകള്‍ നടത്തും. പൊലീസുകാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും.  മറ്റു സംസ്ഥാനങ്ങളില്‍നിന്നും പാസ് ഇല്ലാതെ ജില്ലയിലേക്ക് വരുന്നവര്‍ക്കെതിരെ നടപടി എടുക്കും. അവശ്യ സാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ തടയില്ല. രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ജില്ലയില്‍ ഒരു മരണം മാത്രമാണ് സംഭവിച്ചിട്ടുള്ളത്. രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം ജില്ലയില്‍ നിലവില്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.


ആ​േൻറാ ആൻറണി എം.പി, എം.എല്‍.എമാരായ മാത്യു ടി.തോമസ്, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, അഡ്വ.കെ.യു. ജനീഷ് കുമാര്‍,  കലക്ടര്‍ പി.ബി. നൂഹ്, സി.എഫ്.എല്‍.ടി.സികളുടെ ചുമതലയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എസ്. ചന്ദ്രശേഖര്‍, എ.ഡി.എം അലക്‌സ് പി.തോമസ്, എസ്.പി കെ.ജി. സൈമണ്‍, ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ, എന്‍.എച്ച്.എം ഡി.പി.എം ഡോ. എബി സുഷന്‍, ആര്‍.ഡി.ഒ അടൂര്‍ എസ്. ഹരികുമാര്‍, ഡി.ഡി.പി എസ്. ഷാജി, ഡെപ്യൂട്ടി കലക്ടര്‍മാര്‍,  തഹസില്‍ദാര്‍മാര്‍, ജില്ലതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Activities should be done with a view to social expansion - Minister K. Raju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.