പത്തനംതിട്ട: കോഴഞ്ചേരി പഴയ പള്ളിയോടം വെള്ളിയാഴ്ച മുഴുക്കീർ കരയിലേക്ക് യാത്രയാകും. കോഴഞ്ചേരിയിൽ പുതിയ പള്ളിയോടം നിർമിക്കുന്നതിനാൽ പഴയ വള്ളം മഴുക്കീർ കരക്കാർക്ക് വിലയ്ക്ക് നൽകുകയാണ്. നിരവധി തവണ ആറന്മുള അടക്കമുള്ള ജലമേളകളിൽ സമ്മാനം നേടിയ പള്ളിയോടമാണ്. കോഴഞ്ചേരി എ ബാച്ചിൽെപട്ട വള്ളമാണിത്. വെള്ളിയാഴ്ച രാവിലെ 9.30ന് ആറന്മുള പാർഥസാരഥി ക്ഷേത്രക്കടവിൽ കോഴഞ്ചേരി കരക്കാർ പള്ളിയോടം മഴുക്കീർ കരക്കാർക്ക് കൈമാറും. തുടർന്ന് പമ്പാനദിയിലൂടെ തുഴഞ്ഞ് കല്ലിശ്ശേരിയിലെത്തിക്കും. നേരേത്ത മഴുക്കീറിന് ഉണ്ടായിരുന്ന പള്ളിയോടം കാലപ്പഴക്കത്താൽ ക്ഷയിച്ചിരുന്നു. പഴയ കോഴഞ്ചേരി പള്ളിയോടം മഴുക്കീർ പള്ളിയോടം എന്നറിയപ്പെടും. മഴുക്കീർ പള്ളിയോടം ജീർണിച്ചതിന് കാരണം ഒരു നദി ഇല്ലാതായതുകൂടിയാണ്. 1980വരെ മഴുക്കീർ വള്ളം എത്തിയിരുന്നത് വരട്ടാറ്റിൽ കൂടിയായിരുന്നു. നീരൊഴുക്ക് നിലച്ചതോടെ വരട്ടാറ്റൽ കൂടി തുഴഞ്ഞ് മഴുക്കീറിലെ വള്ളപ്പുരയിൽ എത്താൻ കഴിയാതെവന്നു. തുടർന്ന് അഞ്ച് കിലോമീറ്റർ ദൂരെയുള്ള മുറിയാക്കര കടവിലാണ് 10 വർഷം പള്ളിയോടം ഇട്ടത്. അതോടെ കരക്കാരുടെ ശ്രദ്ധ കുറയുകയും നീറ്റിലിറക്കാതെ വള്ളപ്പുരയിൽ നശിക്കുകയുമായിരുന്നു. ജീർണിച്ച മഴുക്കീർ പള്ളിയോടം 17 വർഷം മുമ്പ് ആചാരപരമായി ദഹിപ്പിച്ചു. എങ്കിലും ആറന്മുളയിൽ മഴുക്കീറിെൻറ താളം ഉയരണമെന്ന കരക്കാരുടെ ആഗ്രഹം സാധിച്ചു. ഇത്തവണത്തെ ആറന്മുള വള്ളംകളിയിൽ മഴുക്കീർ പള്ളിയോടവും ഉണ്ടാകും. കോഴഞ്ചേരിയിലെ പഴയ പള്ളിയോടം മഴുക്കീറിലേക്ക് യാത്രയാകുമ്പോൾ പുതിയ കോഴഞ്ചേരി പള്ളിയോടത്തിെൻറ നിർമാണം പുരോഗമിക്കുകയാണ്. ആറന്മുള വള്ളംകളിക്ക് മുേമ്പ പള്ളിയോടം നീരണിയിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നവംബർ പത്തിനാണ് പുതിയ പള്ളിയോടനിർമാണത്തിന് ഉളികുത്തിയത്. ശിൽപി ചങ്ങങ്കരി വേണു ആചാരിയുടെ നേതൃത്വത്തിലാണ് നിർമാണം .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.