പത്തനംതിട്ട: മൈലപ്രയിലെ പമ്പിൽ മായം കലർന്ന ഡീസൽ കണ്ടെത്തിയതിനെത്തുടർന്ന് സംഘർഷം. പൊലീസെത്തി പമ്പ് അടപ്പിച്ചു. മായം കലർന്ന ഡീസൽ നിറച്ച് വാഹനം തകരാറിലായി. ഇന്ത്യൻ ഓയിൽ കോർപറേഷെൻറ മൈലപ്രയിലെ പെേട്രാൾ പമ്പിലാണ് ബുധനാഴ്ച രാത്രി മായം കണ്ടെത്തിയത്. ഡീസൽ നിറച്ചു പോയ വാഹനങ്ങൾ ഏറെദൂരം ചെല്ലുന്നതിനെ മുമ്പേ നിന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഡീസലിൽ മായം കലർന്നതായി കണ്ടെത്തിയത്. തുടർന്ന് വാഹനത്തിൽ എത്തിയവർ പമ്പിലെത്തി കുപ്പിയിൽ ഡീസൽ വാങ്ങി നോക്കിയപ്പോൾ ഇതിൽ വെള്ളംപോലെ തോന്നിക്കുന്ന മായം കണ്ടെത്തി. ഈ സമയം പമ്പിലുണ്ടായിരുന്ന വാഹനങ്ങളിൽ ഏറെയും ഡീസൽ നിറച്ചിരുന്നു. മായം കണ്ടെത്തിയതിനാൽ ഈ വാഹനങ്ങൾ സ്റ്റാർട്ടാക്കിയില്ല. വാഹനങ്ങളിൽ എത്തിയവർ എന്തു ചെയ്യണമെന്ന് അറിയാതെ കുഴഞ്ഞു. ദൂരെ സ്ഥലങ്ങളിലേക്കും മറ്റും പോകാനുള്ള 12ഓളം വാഹനങ്ങളിൽ എത്തിയവരാണ് കുടുങ്ങിയത്. സംഭവസമയം പമ്പിൽ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. നാട്ടുകാരുടെ ചോദ്യത്തിനു മുതലാളി സ്ഥലത്തില്ല എന്നാണ് ജീവനക്കാർ മറുപടി പറഞ്ഞത്. യാത്രക്കാരും നാട്ടുകാരും പലതവണ കലക്ടറെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. പിന്നീട് എ.ഡി.എം അനു എസ്. നായരെ വിളിച്ചപ്പോൾ തങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്നും പൊലീസിനെ വിവരം അറിയിക്കാനും ഉപദേശിക്കുകയായിരുന്നു. പത്തനംതിട്ടയിൽനിന്ന് പൊലീസ് സംഘമെത്തി ഏറെനേരം കഴിഞ്ഞിട്ടും പമ്പ് ഉടമയെത്തിയില്ല. രാത്രി ഏറെവൈകി ഉടമയെത്തിയ ശേഷം പമ്പ് അടപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.