പത്തനംതിട്ട: അക്ഷയ എന്ന പേര് ദുരുപയോഗം ചെയ്ത് ആധികാരികമല്ലാതെ കേന്ദ്രങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കലക്ടർ ആർ. ഗിരിജ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട അപേക്ഷ കൈകാര്യം ചെയ്യുന്നതിന് ജില്ലയിലെ അക്ഷയ സംരംഭകർക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നൽകിയ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇത്തരം കേന്ദ്രങ്ങളുമായി ബന്ധപ്പെടുമ്പോൾ വിവരങ്ങളുടെ സ്വകാര്യത നഷ്ടപ്പെടാനും ദുരുപയോഗം ചെയ്യാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കലക്ടർ പറഞ്ഞു. എല്ലാ അക്ഷയ കേന്ദ്രങ്ങളും സേവനങ്ങൾക്ക് ഈടാക്കുന്ന നിരക്കുകൾ പ്രദർശിപ്പിക്കുകയും രജിസ്റ്റർ കൃത്യമായി സൂക്ഷിക്കുകയും ചെയ്യണം. അക്ഷയ കേന്ദ്രങ്ങളും പൊതുജനങ്ങളും ആധികാരികമല്ലാത്ത കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കരുത്. കലക്ടറേറ്റിൽനിന്നോ അക്ഷയ ജില്ല ഓഫിസിൽനിന്നോ ലഭിക്കുന്ന നിർദേശങ്ങൾ അനുസരിെച്ച പ്രവർത്തിക്കാവൂ. ലൈസൻസില്ലാതെ അക്ഷയ മാതൃകയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകുമെന്ന് കലക്ടർ പറഞ്ഞു. സർക്കാർ താൽപര്യങ്ങൾ സംരക്ഷിച്ച് പരാതിരഹിത രീതിയിൽ പൊതുജനങ്ങൾക്ക് സേവനം നൽകാൻ അക്ഷയ കേന്ദ്രങ്ങൾ ബാധ്യസ്ഥമാണ്. ഇതിനുവിരുദ്ധമായി ഏതെങ്കിലും കേന്ദ്രം പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽെപട്ടാൽ കർശന നടപടി സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങൾ കൈകാര്യം ചെയ്യുന്ന രേഖകൾ പൊതുജനങ്ങളുടെ വ്യക്തിഗത വിവരങ്ങളായതിനാൽ ഇവ സ്വകാര്യതക്ക് ഭംഗംവരാത്ത രീതിയിൽ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കണം. ജില്ല പ്ലാനിങ് ഓഫിസർ പി.വി. കമലാസനൻ നായർ, ജില്ല ഇ-ഗവേണൻസ് േപ്രാജക്ട് മാനേജർ കെ. ധനേഷ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സി-ഡിറ്റ് കോഒാഡിനേറ്റർ സജി സംരംഭകർക്ക് പരിശീലനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.