പത്തനംതിട്ട: മേക്കൊഴൂർ പുത്തൻചിറയിൽ മത്തായിക്കുട്ടിയുടെ വീടുകയറി ഗുണ്ട ആക്രമണം നടത്തിയ പ്രതികൾക്കെതിരെ നിസ്സാര വകുപ്പുകൾ ചുമത്തിയാണ് െപാലസ് കേസെടുത്തതെന്ന് പരാതി. വഴിത്തർക്കത്തെ ത്തുടർന്ന് മേക്കൊഴൂർ കളീക്കൽ വീട്ടിൽ പൊന്നച്ചെൻറ നേതൃത്വത്തിൽ ഗുണ്ട ആക്രമണം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. സംഭവത്തിൽ ഷേർളി മത്തായിക്കുട്ടി, കുഞ്ഞുമോൻ, ഗ്രേസിക്കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ഇപ്പോഴും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വീടുകയറി ആക്രമിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തിട്ടും പത്തനംതിട്ട പൊലീസ് ഇതൊന്നും എഫ്.െഎ.ആറിൽ ചേർക്കുകയോ അതനുസരിച്ച വകുപ്പുകൾ ചേർക്കുകയോ ചെയ്തില്ലെന്ന് അഴിമതി നിരോധന ജാഗ്രതസമിതി സെക്രട്ടറി മാത്യു വർഗീസിെൻറ നേതൃത്വത്തിൽ ഡി.ജി.പിക്കും ജില്ല പൊലീസ് മേധാവിക്കും നൽകിയ പരാതിയിൽ പറയുന്നു. ആക്രമണത്തിലുൾപ്പെട്ട മുട്ടുമണ്ണിൽ ബിജുവിനെ കേസിൽനിന്ന് ഒഴിവാക്കിയതായും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.