പന്തളം: മാന്തളിർ സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് തുടക്കമായി. ഏഴിന് രാവിലെ കുർബാനക്കുശേഷം ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കൊക്കാപ്പറമ്പിൽ കൊടിയേറ്റി. 12ന് വൈകുന്നേരം 5.30ന് സന്ധ്യനമസ്കാരം, 6.30ന് ഫാ. ഫിലിപ്പ് തരകൻ തേവലക്കരയുടെ വചനപ്രഘോഷണം.13ന് രാവിലെ പ്രഭാതനമസ്കാരം, കുർബാന, ഒമ്പതിന് മുഖവാരം, കൊടിമരം, കാൽവിളക്ക് എന്നിവയുടെ കൂദാശ മെത്രാപ്പൊലീത്ത തോമസ് മാർ അത്തനാസിയോസ് നിർവഹിക്കും. 14ന് ഏഴിന് പ്രഭാതനമസ്കാരം, ഒമ്പതിന് കുർബാന, വൈകുന്നേരം 5.30ന് ആലുംപാലക്കൽ കുരിശടിയിൽ സന്ധ്യപ്രാർത്തനക്കുശേഷം റാസ. 15ന് സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ കുർബാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.