റാന്നി: പെരുന്തേനരുവി കൂടുതൽ സുന്ദരിയായി, അടുത്ത മഴക്കാലം ടൂറിസം മേഖലക്ക് ചാകരയാകുമെന്ന് പ്രതീക്ഷ. എന്നാൽ, അടിസ്ഥാനസൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിൽ ഇപ്പോഴും മെല്ലപ്പോക്ക്. വെള്ളച്ചാട്ടം മാത്രമായിരുന്നു പെരുന്തേനരുവിയിലെ കാഴ്ചയെങ്കിൽ ജലവൈദ്യുതി പദ്ധതി പൂർത്തീകരിച്ചതോടെ ജലസംഭരണിയും മറുകര കടക്കാനുള്ള പാലവും പവർ ഹൗസും എല്ലാമായി കാഴ്ചവിഭവങ്ങൾ കൂടി. ഡാമിൽ ബോട്ടിങ്ങടക്കം പദ്ധതികളും വരുന്നതോടെ പെരുന്തേനരുവിയിലെ ടൂറിസം മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കും. പെരുന്തേനരുവിയിലേക്ക് വാഹനഗതാഗതയോഗ്യമായ റോഡില്ലാത്തത് സഞ്ചാരികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളാണ് ഇരുകരകളിലുമായുള്ളത്. രണ്ട് കരകളിൽനിന്നും പെരുന്തേനരുവിയിലേക്കുള്ള റോഡുകൾ ഗതാഗതയോഗ്യമല്ല. ഇരുകരകളെയും ബന്ധിപ്പിച്ച് പെരുന്തേനരുവിയിലെ പുതിയ സംഭരണിക്കുമുകളിലായി പാലം നിർമിെച്ചങ്കിലും നാറാണംമൂഴി കരയിൽനിന്ന് ഗതാഗതയോഗ്യമായ റോഡില്ല. വെച്ചൂച്ചിറയിൽനിന്നുള്ള റോഡുകളും മെച്ചപ്പെടുത്തിയില്ല. ടൂറിസം വികസനത്തിന് പദ്ധതികൾ വരുേമ്പാഴും റോഡുവികസനം ഇതിെൻറ ഭാഗമല്ലാതാകുന്നു. വെച്ചൂച്ചിറ നവോദയ ജങ്ഷനിൽനിന്ന് താന്നിക്കാപ്പുഴവഴി പെരുന്തേനരുവിയിലേക്ക് രണ്ടുകിലോമീറ്ററോളം റോഡുണ്ട്. 10 വർഷം മുമ്പ് ഇത് റീ ടാറിങ് നടത്തിയിരുന്നു. ടൂറിസം വികസനത്തിനുള്ള തുകയിൽ 10 ലക്ഷം ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയതൊഴിച്ചാൽ പിന്നീട് പണിനടത്തിയില്ല. തീരദേശറോഡിെൻറ ഭാഗം കൂടിയാണിത്. അരുവിയിലേക്കുള്ള വീതികുറഞ്ഞ പാത തകർന്നു. അത്തിക്കയത്തുനിന്ന് പെരുന്തേനരുവി പാതയുടെ വികസനത്തിനും നടപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.