പന്തളം: സബ്ട്രഷറിക്ക് ഭീഷണിയായി വാകമരം. പന്തളം സബ്ട്രഷറിയുടെ മുൻവശത്താണ് ഭീഷണിയുയർത്തി വാകമരം നിൽക്കുന്നത്. കൂറ്റൻ മരത്തിെൻറ ചില്ലകൾ മിക്കവയും ഉണങ്ങിയ നിലയിലാണ്. ഇവ ഏതുനിമിഷവും നിലംപൊത്താറായ സ്ഥിതിയിലാണ്. അപകടകരമായ നിലയിലുള്ള മരച്ചില്ലകൾ ഉടൻ നീക്കം ചെയ്യണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ വലിയ അത്യാഹിതത്തിന് കാരണമാകും. ചില്ലകൾ വളർന്ന് സമീപെത്ത നഗരസഭ കമ്യൂണിറ്റി സെൻററിെൻറ കോൺക്രീറ്റും ഇഷ്ടികയും അടർന്നു വീണ സമയത്ത് മുമ്പ് കുറെയെണ്ണം വെട്ടിമാറ്റിയിരുന്നു. ബാക്കി ചില്ലകളാണ് ഇപ്പോൾ ഉണങ്ങി നിലംപൊത്താറായ സ്ഥിതിയിലുള്ളത്. വേരുകൾ ട്രഷറിയിലേക്കുള്ള നടപ്പാത പകുതിയിലേറെ കവർന്നു കഴിഞ്ഞു. ട്രഷറി കെട്ടിടത്തിെൻറ അടിത്തറക്കും ഇത് ഭീഷണിയാണ്. വഴിയുടെ ഇരുഭാഗവും ടൂ വിലറുകളുടെ പാർക്കിങ്ങും ശേഷിച്ച സ്ഥലത്ത് വഴിവാണിഭവവും കൂടിയായതോടെ ട്രഷറിയിലേക്കു പോകാൻ ഒറ്റയടിപ്പാത മാത്രെമയുള്ളൂ. പരസഹായത്തോടെ എത്തുന്നവർ ഏറെ കഷ്ടപ്പെട്ടാണ് ഇവിടേക്ക് വരുന്നതും പോകുന്നതും. ട്രഷറിയിൽനിന്ന് പുറത്തേക്കുവരുന്നയാൾ നടന്ന് മാവേലിക്കര റോഡിൽ എത്തുന്നതുവരെ കാത്തുനിന്നാലെ റോഡിൽ നിൽക്കുന്നയാൾക്ക് ട്രഷറിയിലേക്കു പോകാൻ കഴിയൂ. ഇവിടെ പൊലീസിെൻറ സേവനം ഉണ്ടെകിലും ഈ വക കാര്യങ്ങളിൽ അവർക്കും താൽപര്യമില്ല. ട്രഷറിയിലേക്കുള്ള വഴിയിലൂടെ സ്വകാര്യ ബസ് സ്റ്റാൻഡിലേക്കും എത്താമെന്നതിനാൽ എപ്പോഴും ഇവിടെ ആൾത്തിരക്കുമുണ്ട്. മരച്ചില്ല മുറിച്ചുമാറ്റുന്നതിനൊപ്പം അനധികൃത പാർക്കിങ്ങും വഴിവാണിഭവവും ഒഴിവാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.