ഇലന്തൂർ: വാര്യാപുരം ബിവറേജ് ഒൗട്ട്ലറ്റിനെതിരെ ജനകീയ സമര സമിതി 17 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. സമര സമിതി ഭാരവാഹികളും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.എസ്. സിജു, പ്രിസ്റ്റോ പി.തോമസ്, സീമ സജി എന്നിവർ എ.ഡി.എമ്മുമായി ചർച്ച നടത്തി. ഗ്രാമപഞ്ചായത്തിൽനിന്ന് ലൈസൻസ് നൽകുകയില്ലെന്നും കെട്ടിടത്തിൽ മദ്യം സൂക്ഷിക്കുന്നതിെൻറ സുരക്ഷാ കാര്യങ്ങളും സമര സമിതി ഭാരാവഹികൾ ചർച്ച ചെയ്തു. എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ബിവറേജ് ഒൗട്ട്ലറ്റിന് കെട്ടിടം അനുയോജ്യമല്ലെന്ന് അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.