കോന്നി: കോന്നിയുടെ ശാപമായി മാറിയ മയൂർ ഏലായിലെ മലിനജലക്കെട്ട് ഒഴിവാക്കാനും വള്ളാട്ട് തോട്ടിലെ നീരൊഴുക്ക് പൂർവസ്ഥിതിയിലാക്കാനും പള്ളിക്കലാർ, വരട്ടാർ മാതൃകയിലുള്ള ജനകീയ ഇടപെടൽ അനിവാര്യമാണെന്ന് ആവശ്യം ശക്തമാകുന്നു. മയൂർ ഏലായിലെ വെള്ളക്കെട്ട് മൂലം സമീപത്ത് പകർച്ചവ്യാധികൾ വ്യാപകമാകുന്ന വാർത്ത ‘മാധ്യമം’ ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്നാണ് ജനകീയ ഇടപെടൽ എന്ന ആവശ്യത്തിനു പ്രസക്തിയേറിയിരിക്കുന്നത്. ഇതേതുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി, ഗ്രാമപഞ്ചായത്ത് അംഗം എന്നിവർ സ്ഥലം സന്ദർശിച്ച ശേഷം ആദ്യഘട്ട നടപടി ആരംഭിച്ചിട്ടുണ്ട്. വള്ളാട്ട് തോടിെൻറ കൈവശം കൈയേറിയവർക്കും ഹോട്ടലുകളിൽനിന്നും, കെട്ടിടങ്ങളിൽനിന്നും മലിനജലം തോട്ടിലേക്ക് ഒഴുക്കുന്ന കെട്ടിട ഉടമകൾക്കും നോട്ടീസ് നൽകി തുടങ്ങി. കോന്നി മയൂർ ഏലായിലെ മലിനജലം നീക്കം ചെയ്യാനും വള്ളാട്ട് തോടിനെ പഴയ രീതിയിലാക്കാനും ഭരണസമിതി നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് എം. രജനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.