കോന്നി: പഞ്ചായത്തിലെ പകർച്ചവ്യാധികളുടെ പ്രധാന ഉറവിടമായ മയൂർ ഏലയിൽ കെട്ടിക്കിടക്കുന്ന മലിനജലം നീക്കം ചെയ്യാൻ 30 വർഷമായിട്ടും നടപടിയായില്ല. ഇതുമൂലം കോന്നി ടൗണിനോട് ചേർന്നുള്ള ബംഗ്ലാം മുരുപ്പ്, മാങ്കുളം, മങ്ങാരം, കോന്നി ടൗൺ തുടങ്ങിയ പ്രദേശങ്ങളിൽ പകർച്ചവ്യാധികൾ വ്യാപകമാവുകയാണ്. ബംഗ്ലാം മുരുപ്പ് മേഖലയിൽ ഇതിനോടകം രണ്ടുപേർക്ക് െഡങ്കിപ്പനി സ്ഥിരീകരിച്ചു. കോന്നി പഞ്ചായത്തിലെ ഇപ്പോഴത്തെ വാർഡ് പതിനേഴിൽപ്പെട്ട ബംഗ്ലാം മുരുപ്പ് പ്രദേശവാസികളുടെ ദുരിതപൂർണമായ ജീവിതം ആരംഭിച്ചിട്ട് 30 വർഷം പിന്നിട്ടു. ഒരുകാലത്ത് മാരൂർപ്പാലം തോടിെൻറ കൈവഴിയിൽനിന്ന് ഉള്ള നീരൊഴുക്ക് കോന്നി ടൗൺ വഴി വള്ളാട്ട് തോട്ടിൽ കൂടി അച്ചൻകോവിലാറ്റിൽ എത്തിച്ചേരുകയായിരുന്നു. ഈ തോടിെൻറ ഭാഗമായിരുന്നു സ്വകാര്യ വ്യക്തികളുടെ ഏക്കർ കണക്കിനുവരുന്ന കൃഷിഭൂമിയും. കോന്നി ടൗൺ, നാരായണപുരം ചന്ത എന്നിവിടങ്ങളിൽ തോടുകൾ ൈകയേറി വൻകിട കെട്ടിടങ്ങൾ ഉയർന്നതോടെ വള്ളാട്ടുതോട്ടിലെ നീരൊഴുക്ക് നിലക്കും. മയൂർ ഏലായിൽനിന്ന് വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം നിലച്ചതോടെ 30 വർഷത്തിലധികമായി ഇവിടെ മലിനജലം കെട്ടിക്കിടക്കുകയാണ്. ഇതുമൂലം ഏലായിലെ ഏക്കർ കണക്കിനു സ്ഥലത്തെ കൃഷിയും നശിച്ചു. ഇന്ന് ഏലായുടെ സമീപ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളുടെ ജീവിതം ദുരിതപൂർണമാണ്. കോന്നി ടൗണിലെ ഹോട്ടലുകളിലെയും മാങ്കുളം പ്രദേശത്തെ വീടുകളിൽനിന്നുള്ള മലിന ജലം ഒഴുകിയെത്തുന്നതും മയൂർ ഏലായിലേക്കാണ്. കോന്നി ഗ്രാമപഞ്ചായത്തിെൻറ മൂക്കിനുതാഴെയാണ് പകർച്ചവ്യാധിയുടെ ഉറവിടം. സമീപപ്രദേശത്തെ കിണറുകളും ഇപ്പോൾ മലിനമായിക്കൊണ്ടിരിക്കുകയാണ്. കൂടാതെ രോഗം പരത്തുന്ന ജീവികളുടെ പ്രഭവസ്ഥാനം കൂടിയാണിത്. ചെറിയതോതിൽ വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയപ്പോൾ മുതൽ പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിനൊപ്പം താഴെതലം മുതൽ മന്ത്രിതലംവരെ പരാതി നൽകിയെങ്കിലും രൂക്ഷമായ ദുർഗന്ധം മൂലം മൂക്കുപൊത്തി കഴിയുന്ന ഇവരുടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ തയാറായില്ല. പകർച്ചവ്യാധിക്ക് കാരണമാകുന്ന നിരവധി വിഷയങ്ങൾക്ക് വീടുവീടാന്തരം ബോധവത്കരണം നടത്തുന്ന ആരോഗ്യവകുപ്പ് അധികൃതരും മയൂർ ഏലായുടെ കാര്യത്തിൽ ഗൗരവംകാണിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.