വാഴമുട്ടം: മണ്ണിനെയും മരങ്ങളെയും മലകളെയും പുഴകളെയും സ്നേഹിക്കാന്‍ പുതുതലമുറയെ പ്രേരിപ്പിക്കുന്നതിനും അവധിക്കാലം ആസ്വദിക്കുന്നതോടൊപ്പം നാട്ടുനന്മകളും തിരിച്ചറിയുവാനും അച്ചന്‍കോവിൽ ആറ്റുതിരത്ത് മരത്തണലില്‍ പുഴയോരം -പരിസ്ഥിതി സൗഹൃദ സംഗമം നടത്തി. പത്തനംതിട്ട ജില്ല ലൈബ്രറി കൗണ്‍സില്‍ വികസന പദ്ധതി 2017-18ല്‍ ഉള്‍പ്പെടുത്തി വാഴമുട്ടം വള്ളത്തോള്‍ വായനശാല, നവോദയ സ്പോര്‍ട്സ് ആൻഡ് ആര്‍ട്സ് ക്ലബ്, വനിതാവേദി ബാലവേദി എന്നിവ സംയുക്തമായി വാഴമുട്ടം മഹാവിഷ്ണു ക്ഷേത്ര കടവിലാണ് പുഴയോരം- പരിസ്ഥിതി സൗഹൃദ സംഗമം സംഘടിപ്പിച്ചത്. വയനശാലാ പ്രസിഡൻറ് ഉത്തമന്കുട്ടി നായരുടെ അധ്യക്ഷതയില്‍ ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് പ്രഫ. ടി.കെ.ജി. നായര്‍ ഉദ്ഘാടനം ചെയ്തു. കോന്നി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. ഗോപാലകൃഷ്ണപിള്ള, പഞ്ചായത്ത് വൈസ് പ്രസിഡൻറ് വൈ. മണിലാല്‍, സംവിധായകന് കുമ്പളത്ത് പദ്മകുമാര്‍, നാടന്‍ പാട്ടുകാരനും കാക്കാരശി കലാകാരനുമായ എം.ആര്.സി. നായര്‍, മാധ്യമപ്രവര്ത്തകന് ജി. വിശാഖന്, ജില്ല വിദ്യാഭ്യാസ സൊസൈറ്റി സെക്രട്ടറി കെ.ആര്. അശോക് കുമാര്‍, അനില്‍ വള്ളിക്കോട്, അഡ്വ.എ. ജയകുമാര്‍, അടൂര്‍ ദേവമ്മ, കെ.ആര്. ഓമന, എസ്. ചിന്മയി, പ്രീതി, ക്ലബ് പ്രസിഡൻറ് കെ.ബി. അരുണ്‍കുമാര്‍, സന്ദീപ്, രാജേഷ് ജി.അക്ലെത്ത് എന്നിവര്‍ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.