അടൂർ: മതനിരപേക്ഷത സംരക്ഷിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്നും കേരളത്തിൽ ഇടതുപക്ഷത്തിെൻറ ജനകീയ സ്വാധീനത്തെ ഭയപ്പെടുന്നതുകൊണ്ടാണ് ആർ.എസ്.എസ് നിരന്തരം അക്രമം അഴിച്ചുവിടുന്നതെന്നും അഖിലേന്ത്യ ജനാധിപത്യ മഹിള അസോ. ജനറൽ സെക്രട്ടറി മറിയം ധാവ്ള അഭിപ്രായപ്പെട്ടു. അടൂരിൽ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോ. സംസ്ഥാന സമ്മേളനത്തിെൻറ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വർഗീയ ശക്തികൾ കോൺഗ്രസിനെയും ചെറുപാർട്ടികളെയും വിഴുങ്ങുകയും നേതാക്കളെ വിലക്കെടുക്കുകയുമാണ്. എന്നാൽ, അവർക്ക് ഇടതുപക്ഷത്തെ വിഴുങ്ങുന്നതിനും വിലക്കെടുക്കുന്നതിനുമാവില്ല. വർഗീയ ശക്തികളെ ചെറുക്കുന്നതിൽ കേരളം രാജ്യത്തിനാകെ മാതൃകയാണെന്നും അവർ അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് അധികാരമേറ്റതോടെ ന്യൂനപക്ഷങ്ങൾ നിരന്തരം അക്രമിക്കപ്പെടുകയാണ്. ന്യൂനപക്ഷങ്ങളെക്കൊണ്ട് നിർബന്ധപൂർവം ഭാരത് മാതാ, ജയ് ശ്രീറാം തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിപ്പിക്കുകയും അവരുടെ വിവാഹങ്ങൾ അലങ്കോലമാക്കുകയും സദാചാര ഗുണ്ടകൾ സമാന്തര പൊലീസായി പ്രവർത്തിക്കുകയും ചെയ്യുന്നു. സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. എം.എ. നാസർ രക്തസാക്ഷി പ്രമേയവും സംസ്ഥാന സെക്രട്ടറി പി.എസ്. ശിവപ്രസാദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് ഡോ. കെ.എം. ദിലീപ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ രാജു എബ്രഹാം എം.എൽ.എ, കേരള എൻ.ജി.ഒ യൂനിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, കെ.എസ്.ടി.എ ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് വർക്കേഴ്സ് ജനറൽ സെക്രട്ടറി പി.വി. രാജേന്ദ്രൻ, കെ.എസ്.ഇ.എ ജനറൽ സെക്രട്ടറി എം.എസ്. ബിജുക്കുട്ടൻ, കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി കെ.കെ. ശശികുമാർ, കോൺഫെഡറേഷൻ ഓഫ് യൂനിവേഴ്സിറ്റി എംപ്ലോയീസ് ജനറൽ സെക്രട്ടറി ഹരിലാൽ, പി.എസ്.ഇ.യു.യു ജനറൽ സെക്രട്ടറി എം. ഷാജഹാൻ, കെ.എൽ.എസ്.എസ്.എ ജനറൽ സെക്രട്ടറി ഡി.ഡി. ഗോഡ്െഫ്ര, കെ.എസ്.ഇ.ബി.ഒ.എ പ്രസിഡൻറ് ജെ. സത്യരാജൻ, ബി.എസ്.എൻ.എൽ.ഇ.യു ജനറൽ സെക്രട്ടറി കെ. മോഹനൻ, എ.കെ.ജി.സി.ടി സെക്രട്ടറി ഡോ. സന്തോഷ് ടി.വർഗിസ്, എ.കെ.പി.സി.ടി.എ ട്രഷറർ പി.എൻ. ഹരികുമാർ, കെ.എസ്.എസ്.പി.യു ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ, എ.കെ.ഡബ്ലു.എ.ഒ ജനറൽ സെക്രട്ടറി ആർ.വി. സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം വൈസ് ചെയർമാൻ പി.ബി. ഹർഷകുമാർ സ്വാഗതവും സംസ്ഥാന ട്രഷറർ ഡോ.സി. സുന്ദരേശൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.